Headlines

പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

  കണ്ണൂര്‍: പെയിന്റിങ് ജോലിക്കിടെ ഏണിപ്പടിയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മടക്കര ശാദുലി മസ്ജിദിനു സമീപം സലാമിന്റെ മകന്‍ ഷബീര്‍(30) ആണ് മരിച്ചത്. നികാഹ് കഴിഞ്ഞ് വിവാഹത്തിനൊരുങ്ങുന്നതിനിടെയാണ് അപകടം. മറ്റൊരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഏണിപ്പടിയില്‍ നിന്ന് വീണ്പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മാതാവ്: ജമീല. സഹോദരങ്ങള്‍: ഷാനിദ, സജീല, ഷഹനാസ്.    

Read More

സാമ്പത്തിക സംവരണം: ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എൻ എസ് എസ്

  സാമ്പത്തിക സംവരണ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ച് എൻ എസ് എസ്. സാമ്പത്തിക സംവരണത്തിനായുള്ള മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നിർദേശം സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് സർക്കാർ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തും പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് എൻ എസ് എസ് ഹൈക്കോടതിക്ക് മുമ്പാകെ ഫെബ്രുവരിയിൽ ഉപഹർജി നൽകിയിരുന്നു. ഇതിൽ ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി മാർച്ച് 24ന് നിർദേശം നൽകിയെന്ന്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.28 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2531, കൊല്ലം 4139, പത്തനംതിട്ട 905, ആലപ്പുഴ 2040, കോട്ടയം 1358, ഇടുക്കി 922, എറണാകുളം 4910, തൃശൂർ 1706, പാലക്കാട് 2569, മലപ്പുറം 4327, കോഴിക്കോട് 1963, വയനാട് 397, കണ്ണൂർ 1296, കാസർഗോഡ് 645 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,92,165 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,64,210 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More

അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം വീടുകൾ കൂടി; അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ

  അടുത്ത വർഷം സംസ്ഥാനത്ത് ഒന്നര ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കും. വികസനത്തെ വിവാദത്തിൽ മുക്കാനുള്ള ശ്രമത്തെ ജനം തോൽപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യ പെൻഷനുകൾ 2500 രൂപയാക്കും. അറുപതിനായിരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കും. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും. 1500 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും….

Read More

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂർ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂർ 746, പത്തനംതിട്ട 638, കാസർഗോഡ് 461, വയനാട് 307 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം…

Read More

നടി പൗളി വത്സന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച്‌ മരിച്ചു

  നടി പൗളി വത്സന്റെ ഭര്‍ത്താവ് വത്സന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ചികിത്സയിലായിരിക്കെ ന്യുമോണിയയാതോടെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 10:30ന് കലൂര്‍ പി വി എസ് കൊവിഡ് സെന്ററില്‍ വെച്ചായിരുന്നു അന്ത്യം. വത്സന്‍ സിനിമാ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഈ മ യൗ, ഒറ്റമുറി വെളിച്ചം തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടിക്കുന്ന സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുള്ളയാളാണ് പൗളി വത്സന്‍. തനിക്കും ഭര്‍ത്താവിനും കോവിഡ് പോസിറ്റീവായതായി പൗളി തന്നെ സോഷ്യല്‍മീഡിയയില്‍ അറിയിച്ചിരുന്നു. തന്റെ പേരില്‍ സാമ്ബത്തിക സഹായം…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയ നടപടി: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

  ന്യൂനപക്ഷങ്ങളുടെ സ്‌കോളർഷിപ്പിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയുള്ള സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെറിറ്റ് സ്‌കോളർഷിപ്പ് അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് നിർദേശിച്ചായിരുന്നു ഹൈക്കോടതി വിധി. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലീങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Read More

എൻഡിഎ സ്ഥാനാർഥിയാകാൻ സികെ ജാനു പത്ത് കോടി ചോദിച്ചു; കെ സുരേന്ദ്രൻ പത്ത് ലക്ഷം നൽകി

  എൻ ഡി എ സ്ഥാനാർഥിയാകാൻ സി കെ ജാനു ബിജെപിയോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. ജെ ആർ പി ട്രഷറർ പ്രസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് കോടി രൂപയും അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി കെ ജാനു ആവശ്യപ്പെട്ടത്. കോട്ടയത്ത് വെച്ചു നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇക്കാര്യം അംഗീകരിച്ചില്ല. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ…

Read More

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന യുവ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു

കൊച്ചി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനും ആലുവ തോട്ടുംമുഖം കല്ലുങ്കല്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകനുമായ ഇബ്രാഹിം ബാദുഷ (38) അന്തരിച്ചു.രണ്ടാഴ്ച്ചയായി ആലുവ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാദുഷ രോഗമുക്തി നേടിയതോടെ ഡിസ് ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് മരിച്ചു.സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാന്‍,ആയിഷ,അമാന്‍ എന്നിവര്‍ മക്കളാണ്.ഖബറടക്കം നടത്തി. ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വണ്‍…

Read More

സത്യപ്രതിജ്ഞ തമിഴില്‍ തന്നെ; ദേവികുളം എംഎല്‍എ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേമ്പറില്‍ രാവിലെയായിരുന്നു സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. തമിഴിലായിരുന്നു രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ഭാഷാന്തരം ചെയ്തപ്പോഴാണ് അപാകതയുണ്ടെന്ന് കണ്ടെത്തിയത്.

Read More