Headlines

ദേവികുളം എംഎല്‍എ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറില്‍ രാവിലെ 8.30നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്.

Read More

സിമന്റ് വില കുത്തനെ ഉയരുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ വഴിമുട്ടുന്നു

സിമന്റ് വില കുത്തനെ ഉയരുന്നു. നിർമ്മാണ പ്രവർത്തന ങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയെങ്കിലും വിലവർദ്ധനവ് ഇരുട്ടടിയാവുന്നു. സംസ്ഥാനത്ത് സിമന്റ് വില ചാക്കിന് 510 രൂപയായി കൂടി. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്റിന്റെ ശരാശരി വില. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്റെ ഒരു ചാക്ക് സിമന്റിന് 420 രൂപയായിരുന്നു വില. പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ്…

Read More

ഈ മാസം അഞ്ചുവരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: ഈ മാസം അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ്…

Read More

കിടപ്പുരോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും; മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി

  45 വയസ്സിന് മുകളിൽ പ്രായമായ കിടപ്പു രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും. ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരുടെ വാക്‌സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. 45 വയസ്സിന് താഴെ പ്രായമുള്ള കിടപ്പുരോഗികളെ വാക്‌സിനേഷന്റെ മുൻഗണനാ പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഓരോ ആരോഗ്യസ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പു രോഗികളുടെയും പട്ടിക തയ്യാറാക്കും. ഇവർ വാക്‌സിനേഷന് തയ്യാറാണോയെന്ന് അറിയുകയും രോഗിയിൽ നിന്ന് സമ്മതം വാങ്ങുകയും ചെയ്യും….

Read More

കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് മുറുകുന്നു; തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

  കൊടകര കുഴൽപ്പണം ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്ന നിഗമനം ശക്തമാകുന്നു. കേസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിനെ നാളെ ചോദ്യം ചെയ്യും. തൃശ്ശൂർ പോലീസ് ക്ലബ്ബിലാകും ചോദ്യം ച്യെയൽ. കുഴൽപ്പണവുമായി എത്തിയ ധർമരാജനും സംഘത്തിനും ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പണമെത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ധർമരാജൻ മൊഴി നൽകിയിരുന്നു. ധർമരാജന് മുറിയെടുത്ത് കൊടുത്തത് തങ്ങളാണെന്ന് ബിജെപി ഓഫീസ് സെക്രട്ടറി സതീഷും പോലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.30 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂർ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂർ 1502, കാസർഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,34,502 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

ഈ സർക്കാരിന്റെ വികസന നയം ഇരകളെ സൃഷ്ടിക്കുന്നതാണെന്ന് കെ കെ രമ നിയമസഭയിൽ

നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ലെന്ന് വടകര എംഎൽഎ കെ കെ രമ. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പ്രതിപക്ഷവും പൊതുസമൂഹവും ഉയർത്തിയിരുന്നു. അക്കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി….

Read More

ലക്ഷദ്വീപിൽ നിന്ന് രോഗികളെ എയർ ലിഫ്റ്റ് ചെയ്യുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

  ലക്ഷദ്വീപിലെ രോഗികളെ ചികിത്സക്കായി ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. ഇതിനായി പത്ത് ദിവസം അനുവദിക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കുന്നതിന് ഏകീകരണ സ്വഭാവം വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി മറ്റ് ദ്വീപുകളിൽ നിന്ന് കവരത്തി ദ്വീപിലേക്ക് രോഗികളെ എയർ ആംബുലൻസിൽ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങളും പത്ത് ദിവസത്തിനകം സമർപ്പിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് കോടതി നിർദേശിച്ചു നേരത്തെ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെങ്കിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിക്കാമായിരുന്നു. എന്നാൽ ബിജെപിക്കാരനായ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വികല നയങ്ങളുടെ…

Read More

മന്ത്രി പി രാജീവിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

  വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. രണ്ടു വാക്‌സിൻ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യാമെന്നു കരുതി. ആൻറിജനിൽ തന്നെ പോസറ്റീവ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ ശ്രദ്ധിക്കുമല്ലോ.

Read More