Headlines

സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ വിതരണമുണ്ടായിരിക്കുന്നതല്ലെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. വിതരണ സോഫ്റ്റ് വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതിനാലാണ് ഇന്ന് റേഷന്‍ വിതരണം ഒഴിവാക്കിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. 2021 ജൂണ്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

Read More

ലോക്ഡൗണില്‍ പള്ളികള്‍ തുറക്കാന്‍ ഇളവ് വേണം; മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പള്ളി തുറക്കാൻ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. ജൂൺ 16 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് കഴിഞ്ഞ വർഷത്തെ പോലെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം.

Read More

കോൺ​ഗ്രസിനെ സെമി കേഡർ പാർട്ടിയാക്കും; ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം കര്‍മ്മശേഷിക്കെന്ന് കെ. സുധാകരൻ

  കേരളത്തിലെ കോൺ​ഗ്രസിനെ പരമാവധി സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാനാണ് ഉദേശിക്കുന്നതെന്ന് പുതിയ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം കര്‍മ്മശേഷിക്കാകുമെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടിക്കൂറുളള നേതാക്കളെ കണ്ടെത്തി നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ച ഉത്തരവാദിത്വം വളരെ ആവേശത്തോടെയാണ് ഉൾക്കൊണ്ടതെന്നും സഹപ്രവര്‍ത്തകരുമായി ആലോചിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അദ്ധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി…

Read More

‘മലർവാടി’ പ്രസിദ്ധീകരണം നിർത്തുന്നു

കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കിടയില്‍ വ്യതിരിക്തമായ കാഴ്ചപ്പാടോടെ പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ ബാലമാസിക ‘മലർവാടി’ പ്രസിദ്ധീകരണം നിർത്തുന്നു. ജൂൺ 16 ലക്കത്തിലാണ് പ്രസിദ്ധീകരണം നിർത്തുന്ന വിവരം അറിയിച്ചത്. “കഴിഞ്ഞ നാല്പതാണ്ടുകളായി മാസികയായും ദ്വൈവാരികയായും നിങ്ങളുടെ കരങ്ങളിൽ എത്തിക്കൊണ്ടിരുന്ന ‘മലർവാടി’ വിടവാങ്ങുകയാണ് ” – ‘മലർവാടി വിടപറയുന്നു’ എന്ന തലക്കെട്ടിൽ  എഴുതിയ കുറിപ്പിൽ പത്രാധിപർ ടി.കെ ഉബൈദ് പറഞ്ഞു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയാണ് പ്രസിദ്ധീകരണം നിർത്തുന്നതിന് കാരണമായി പറയുന്നത്.   1980 നവംബറില്‍ കൊച്ചി ആസ്ഥാനമായാണ് മലർവാടി പ്രസിദ്ധീകരണം തുടങ്ങിയത്. മലയാളത്തിലെ…

Read More

എല്ലാവരുടെയും പിന്തുണ സുധാകരനുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി; തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല

കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്ത് നേതാക്കൾ. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കെ സുധാകരന്റെ നേതൃത്വത്തിന് കഴിയുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. എല്ലാവരുടെയും പിന്തുണ സുധാകരന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരനെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തിപ്പെടുമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ശക്തിപ്പെടേണ്ടത് യുഡിഎഫിന് ആവശ്യമാണ്. അതിനായി കോൺഗ്രസ് നേതൃത്വമെടുത്ത…

Read More

ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം

  തിരുവനന്തപുരം: ജൂൺ 10 മുതൽ 12 വരെ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ജൂൺ 8 മുതൽ 10 വരെ വടക്ക്-പടിഞ്ഞാറ് അറബിക്കടൽ, പടിഞ്ഞാറൻ അറബിക്കടലിന്റെ മധ്യഭാഗം എന്നിവിടങ്ങളിൽ…

Read More

കൊടകര കുഴൽപ്പണ കേസ്: മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ്

  കൊടകര കുഴൽപ്പണ കേസിൽ ന്യായീകരണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ് രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമാണ് ബിജെപി നേതാവ് ഉന്നയിച്ചത്. ബിജെപിയെ തകർക്കാൻ മനപ്പൂർവം ശ്രമം നടക്കുകയാണെന്നുമൊക്കെ അദ്ദേഹം പറഞ്ഞു വാദിയെ പ്രതിയാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ധർമരാജൻ ബിജെപിക്കാരനാണ്. ബിജെപി നേതാക്കളെ അല്ലെങ്കിൽ വേറെയാരെയാണ് ധർമരാജൻ വിളിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു

Read More

സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ: കെ സുരേന്ദ്രനെതിരായ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

  മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടര ലക്ഷം കോഴ നൽകിയ കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക ബദിയടുക്ക പോലീസ് കോടതി അനുമതിയെ തുടർന്ന് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസ്. സംഭവത്തിൽ സംസ്ഥാന മുഖ്യ…

Read More

സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊവിഡ്; 127 മരണം: 20,019 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

വി ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

  ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസനും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് മുന്നിലാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടപടി. വി ശിവദാസൻ മലയാളത്തിലും ജോൺ ബ്രിട്ടാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Read More