Headlines

ഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമല്ല

  ഇടുക്കിയിൽ നായാട്ടിനിടെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് പപരുക്കേറ്റത്. നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് വെടി പൊട്ടുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ഓൾ കേരളാ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോഷിയേഷൻ സംസ്ഥാന തലത്തിൽ വീട്ട് മുറ്റ പ്രതിഷേധം നടത്തി

  കോഴിക്കോട് :കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാനങ്ങളെ ഉത്തേജക പാക്കേജ് അനുവധിക്കുക,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫിസ് തുറക്കാൻ അനുവധിക്കക,വാടക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ വിവിധ ആവശ്യണ്ട ൾ ഉന്നയിച്ച് ഓൾ കേരളാ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോഷിയേഷൻ സംസ്ഥാന തലത്തിൽ വീട്ട് മുറ്റ പ്രതിഷേധം നടത്തി. ഇലക്ട്രിസിറ്റി, ലാൻ്റ് ഫോൺ ബില്ലുകൾ അടക്കാൻ ഇളവ് നൽകുക. സഹകരണസ്ഥാപനങ്ങൾ അടക്കമുള്ള ബാങ്ക് ലോണുകൾക്ക് മെറട്ടോറിയം ഏർപ്പടുത്തുക, സ്ഥാപന നടത്തിപ്പ്കാർക്കും സ്റ്റാഫുകൾക്കും പ്രത്യക സർക്കാർ സഹായം…

Read More

ഇന്ധനവില വർധനവ്: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി

  ഇന്ധനവില വർധനവിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം. ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മാർഗമായി കേന്ദ്രവും സംസ്ഥാന സർക്കാരും ഇന്ധനവിലയെ കാണുകയാണെന്ന് എൻ ഷംസുദ്ദീൻ നൽകിയ നോട്ടീസിൽ ആരോപിക്കുന്നു. എന്നാൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു പെട്രോൾ വിലയല്ല നികുതിയാണ് കൂട്ടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെയെന്നാണ് സംസ്ഥാന സർക്കാർ നയമെന്നും എൻ ഷംസുദ്ദീൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാർ ഏഴ് തവണ അധിക വരുമാനം വേണ്ടെന്ന് വെച്ചു. ഈ മാതൃക പിണറായി…

Read More

കോൺഗ്രസ് ഉണർന്നാൽ സിപിഎം ഉണ്ടാകില്ലെന്ന് കെ സുധാകരൻ

  ബൂത്ത് തലം മുതൽ പാർട്ടിയിൽ പുനഃസംഘടനയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബൂത്ത്, മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ചങ്ക്. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തും. കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകി കിട്ടിയതാണെന്ന തോന്നലില്ല. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ. ഒരുപാട് സ്ഥാനമാനങ്ങൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. എന്നാൽ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അതു നടന്നില്ല. വിജയിച്ച കെപിസിസി…

Read More

കോട്ടയം മണിമലയാറ്റിൽ ചാടിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

  കോട്ടയം മണിമലയാറ്റിൽ ചാടിയ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. പ്രകാശ് എന്ന ഉദ്യോഗസ്ഥന്റെ മൃതദേഹമാണ് മൂന്നാനി തടയണക്ക് സമീപത്ത് നിന്ന് കിട്ടിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പ്രകാശ് മണിമല പാലത്തിൽ നിന്ന് താഴേക്ക് താടിയത് ഐഡി കാർഡും ബാഗും പാലത്തിൽ വെച്ചതിന് ശേഷമായിരുന്നു താഴേക്ക് ചാടിയത്. ഇതുകണ്ട സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷിക്കാനായി ഒപ്പം ചാടിയെങ്കിലും പ്രകാശിനെ പിടികിട്ടിയില്ല. രണ്ട് ദിവസമായി തുടരുന്ന തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം ലഭിച്ചത്.

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. 37 ദിവസത്തിനിടെ 22ാം തവണയാണ് വില വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തും പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.65 രൂപയായി. ഡീസലിന് 92.60 രൂപയായി. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92.17 രൂപയുമാണ് കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91.31 രൂപയുമാണ്. കൊവിഡിനെ തുടർന്ന് ജീവിത സാഹചര്യം പോലും താളം തെറ്റിയ ജനങ്ങളുടെ…

Read More

കുഴൽപ്പണ വിവാദം: കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചു, അമിത് ഷാ, ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. കൊടകര കുഴൽപ്പണം, മഞ്ചേശ്വരം കോഴ, സി കെ ജാനു കോഴ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചത് വിവാദങ്ങളിൽ സുരേന്ദ്രന്റെ വിശദീകരണം തേടും. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം…

Read More

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യത

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ജൂണ്‍ 11 നുള്ളില്‍ ശക്തമായ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂന മര്‍ദ്ദമുള്ള പ്രദേശം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം, ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസിനും ടൗട്ടേയ്ക്കും പിന്നാലെ എത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റായി മാറും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത് . കൂടാതെ അറബി കടലിനു മുകളിലുള്ള…

Read More

വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി;സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം

വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി;സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം     വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്സ് കൃഷ്ണന് നാട്ടിൽ തിരിച്ചെത്തി. ഇന്ന് വെളുപ്പിനാണ് ബെക്സ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് ഇത്തിഹാദിെൻറ ഇ.വൈ 280 വിമാനത്തിലാണ് െബക്സ് നാട്ടിലേക്ക് തിരിച്ചത്. അബൂദബി അൽ വത്ബ ജയിലിൽ നിന്ന് അധികൃതർ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.50ന് നെടുമ്പാശേരിയിലെത്തി. നഷ്ടപ്പെട്ടെന്നു…

Read More

മാനന്തവാടി-കൊയിലേരി റോഡ് നിര്‍മാണ പ്രവൃത്തിക്കിടെ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മാനന്തവാടി: റോഡ് നിര്‍മാണത്തിനിടെ രണ്ടു വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ കോട്ടയം ചങ്ങനാശ്ശേരി കോട്ടമുറി സുധാസദനം സുരേന്ദ്രനാ(66)ണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഫയര്‍ സ്‌റ്റേഷന് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെട്ടു. മാനന്തവാടി-കൊയിലേരി റോഡ് നിര്‍മാണ പ്രവൃത്തിക്കിടെയാണ് സംഭവം. സുരേന്ദ്രന്‍ ഓടിച്ച ടാങ്കറില്‍ നിന്ന് ഡീസലെത്തിച്ച് മറ്റ് വാഹനങ്ങളില്‍ നിറയ്ക്കുന്നതിനിടെ അബദ്ധത്തില്‍ രണ്ടു വാഹനങ്ങള്‍ക്ക്…

Read More