Headlines

കടകൾ എല്ലാ ദിവസവും തുറക്കുമോ: വ്യാപാരികളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

  കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ഒരുങ്ങുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി മുഖ്യമന്ത്രി പണറായി വിജയൻ ഇന്ന് ചർച്ച നടത്തും. മുഖ്യമന്ത്രിയമായുള്ള ചർച്ചയ്ക്ക് ശേഷം തുടർ നിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട് ജൂലൈ 21ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. ചില ഇളവുകൾ നൽകാൻ സർക്കാർ തയ്യാറായേക്കും. നാളെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരുന്നത്….

Read More

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. ബീവാണ്ടി ജി.എസ്.ടി. കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കമ്മീഷണര്‍

നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. ബീവാണ്ടി ജി.എസ്.ടി. കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കമ്മീഷണര്‍ സംസ്ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന മിക്ക സ്വര്‍ണ്ണക്കടത്ത് കേസുകളും കണ്ടുപിടിച്ച ഉദ്യോഗസ്ഥനായിരുന്നു സുമിത് കുമാര്‍. തിരുവന്തപുരം സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം നടക്കവേയാണ് സുമിത് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്.   നേരത്തെ കസ്റ്റംസ് ജോയന്റ് കമ്മീഷണര്‍ അനീഷ് പി. രാജനേയും സ്ഥലം മാറ്റിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് കൊടുമ്പിരിക്കൊണ്ടിരുന്ന കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്.

Read More

ഓണ്‍ലൈന്‍ മദ്യ വിതരണം: പ്രതികരണവുമായി എക്‌സൈസ് മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഓണ്‍ലൈന്‍ മദ്യവിതരണം ആലോചനയില്‍ പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ വില്‍പ്പനയില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മദ്യവില്‍പ്പനശാലകള്‍ക്ക് മുന്‍പിലെ ആള്‍ത്തിരക്കിനെതിരെ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും പ്രധാന പാതയോരങ്ങളില്‍…

Read More

ജി എസ് ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രം; കേരളത്തിന് 4122 കോടി രൂപ ലഭിക്കും

  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ജി എസ് ടി കുടിശ്ശിക വിതരണം കേന്ദ്രസർക്കാർ വിതരണം ചെയ്തു. 75,000 കോടി രൂപയാണ് വിതരണം ചെയ്തത്. കേരളത്തിന് 4122 കോടി രൂപ ലഭിച്ചു. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് കേന്ദ്രത്തിന്റെ ജി എസ് ടി കുടിശ്ശിക വിഹിതം ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ സന്ദർശിച്ചിരുന്നു. കേരളത്തിന് ലഭിക്കാനുള്ള ജി എസ് ടി കുടിശ്ശിക നൽകണമെന്ന് ധനമന്ത്രി ആവശ്യപ്പെടുകയും…

Read More

പതിനയ്യായിരം കടന്ന് കോവിഡ് മരണം: സംസ്ഥാനം നേരിടുന്നത് വലിയ വെല്ലുവിളി

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ പതിനയ്യായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും പ്രതിദിന രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്നതും സർക്കാരിനും ആരോഗ്യവകുപ്പിനും കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. 15,025 പേർക്കാണ് കോവിഡ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. ഇന്ന് 87 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,19,022 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,82,545 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 13,733…

Read More

കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് ബാധ; പ്രതിരോധം ശക്തമാക്കുന്നു, ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതപാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരുവകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  …

Read More

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ്, സർക്കാർ നിർദേശം പാലിക്കണമെന്ന് വെള്ളാപ്പള്ളി

കൊവിഡ് കാലത്ത് വ്യാപാരികളുടെ ദുഃഖം ന്യായമാണെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്നും ഇതിനോട് സഹകരിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിലൂടെ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് രോഗവ്യാപന തോത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അവ പ്രായോഗികമാക്കാൻ സർക്കാർ നിർദേശിച്ചാൽ കുറ്റം പറയാനാകില്ല. അതേസമയം മദ്യവിൽപ്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കണമെന്നും ആരാധനാലയങ്ങൾ നിയന്ത്രണവിധേയമായിതുറക്കേണ്ടതാണ് ക്ഷേമപദ്ധതികൾ സർക്കാർ വാരിക്കോരി കൊടുക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ അനുസരിക്കാത്തതിനാലാണ് രോഗവ്യാപനം വർധിക്കുന്നത്. സർക്കാർ നിർദേശങ്ങൾ ആധികാരികമാണ്. അതിനോട് സഹകരിക്കണമെന്നും വെള്ളാപ്പള്ളി…

Read More

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ നിശ്ചയിക്കും

  ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്‌കോളർഷിപ്പ് അനുവദിക്കും. ക്രിസ്തൻ 18.38%, മുസ്ലിം 26.5%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് അനുപാതം. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകരുള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൽ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ല. സ്‌കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി…

Read More

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വൈറ്റിലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് നഴ്‌സുമാർ മരിച്ചു

  എറണാകുളം വൈറ്റിലയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചേർത്തല സ്വദേശി വിൻസെന്റ്, തൃശ്ശൂർ സ്വദേശിനി ജീമോൾ എന്നിവരാണ് മരിച്ചത്. വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് പേരും കൊച്ചി ലേക്ക് ഷോർ ആശുപത്രിയിലെ നഴ്‌സുമാരാണ്. രണ്ട് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു  

Read More