Headlines

ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ പരോൾ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ്

  സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ടി.പി കേസ് പ്രതി ഷാഫിയുടെ പരോൾ അടിയന്തിരമായി റദ്ദാക്കി ഷാഫിയെ ജയിലിൽ അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി.കേസിലെ പ്രതികൾ പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. ജയിലിനകത്തും പുറത്തും പ്രതികൾ ക്വട്ടേഷൻ നടപ്പാക്കുകയാണ്. സർക്കാരും ആഭ്യന്തരവകുപ്പും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇക്കാര്യങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Read More

കേസുകൾ ഒത്തുതീർക്കാനായാണ് മുഖ്യമന്ത്രി ഡൽഹി യാത്ര നടത്തിയതെന്ന് വി ഡി സതീശൻ

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര കേസുകൾ ഒത്തുതീർപ്പാക്കാനാണെന്ന് സതീശൻ ആരോപിച്ചു. കൊടകര കുഴൽപ്പണ കേസ് മുന്നോട്ടു വെച്ച് സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാനാണ് മുഖ്യമന്ത്രിയുടെ സ്രമം കുഴൽപ്പണ കേസിൽ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി പറയാതെ പറഞ്ഞു. കേസിൽ നിഗൂഢതകൾ ബാക്കിവെച്ചിരിക്കുകയാണ് അന്വേഷണ സംഘം. കൊടകര കുഴൽപ്പണ കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും വെച്ച് വില പേശുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോയത്. വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

Read More

പലതും പുറത്തുവരാനുണ്ട്: കൊടകര കുഴൽപ്പണ കേസിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

  കൊടകര കുഴൽപ്പണ കേസിൽ പലതും പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. കേസിൽ നിഗൂഢതയുണ്ടെന്നും കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ആറ് പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമർശം നടത്തിയത്. കേസിലെ പ്രധാന പ്രതികളെയും കുഴൽപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്. അല്ലാതെ പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

Read More

മുഖ്യമന്ത്രിയുടെ വിരട്ടൽ കണക്കാക്കുന്നില്ല; കടകൾ നാളെ മുതൽ തുറക്കുമെന്ന് ടി നസറുദ്ദീൻ

  നാളെ മുതൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ. മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോട് വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീൻ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി നടക്കാനിരിക്കുന്ന ചർച്ചയ്ക്ക് മുമ്പേയാണ് നസറുദ്ദീൻ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക് ഡൗൺ ആണ്. ഇത് കാര്യമാക്കാതെ കടകൾ തുറന്ന് പ്രവർത്തിക്കും. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്ന് തന്നെ നൽകണം. അല്ലാതെയുള്ള…

Read More

ഞങ്ങളെ വിരട്ടാന്‍ സർക്കാർ നോക്കണ്ട: കടകള്‍ നാളെ തുറക്കുമെന്ന് വ്യാപാരികള്‍

  തിരുവനന്തപുരം: സംസ്ഥനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ടി നസീറുദ്ദീൻ. വിരട്ടൽ വേണ്ടെന്നും സംസ്ഥാന സർക്കാരിന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു, ‘കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താന്‍. എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കും. പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്‌സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്’-നസീറുദ്ദീൻ പറഞ്ഞു. കടകള്‍ തുറക്കാന്‍…

Read More

തിരുവനന്തപുരം നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു

  തിരുവനന്തപുരം നെയ്യാർ ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പുലർച്ചെ പട്രോളിംഗിന് ഇറങ്ങിയ പോലീസുകാർക്ക് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ഒരു പോലീസ് ജീപ്പ് പ്രതികൾ അടിച്ചു തകർക്കുകയും ചെയ്തു ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പ്രദേശത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി. ഒരു പോലീസുകാരന് ആക്രമണത്തിൽ പരുക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികൾ വനത്തിൽ കയറി ഒളിച്ചു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.ഇടിമിന്നലിനും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന…

Read More

ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസിൽ ആക്രമണം; ജീവനക്കാരന് വെട്ടേറ്റു

  പത്തനാപുരത്തെ ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസിൽ ആക്രമണം. ഓഫീസ് ജീവനക്കാരന് വെട്ടേറ്റു. കേരളാ കോൺഗ്രസ് ബി പ്രവർത്തകൻ ബിജു പത്തനാപുരത്തിനാണ് വെട്ടേറ്റത്. മാനസികാസ്വസ്ഥ്യമുള്ള ആളാണ് ഓഫീസിലേക്ക് ഓടിക്കയറി ബിജുവിനെ വെട്ടിയത്. രാവിലെ ആറ് മണിയോടെയാണ് സംഭവം. കയ്യിലാണ് ബിജുവിന് വെട്ടേറ്റത്. അക്രമിയെ മറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. വിഷയത്തിൽ രാഷ്ട്രീയമില്ലെന്നാണ് നിഗമനം

Read More

ബലാത്സംഗ ആരോപണം: മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

  സുഹൃത്തിനെ ഒരു സംഘം ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. മയൂഖ ജോണി, മൂരിയാട് എംപറർ ഇമ്മാനുവൽ ചർച്ചിന്റെ പരാമാധികാരി നിഷ സെബാസ്റ്റ്യൻ, മറ്റ് ട്രസ്റ്റികൾ അടക്കം പത്ത് പേർക്കെതിരെ കേസെടുക്കാനാണ് നിർദേശം ക്രിമിനൽ ഗൂഢാലോചനകൾ നടത്തിയ വ്യാജരേഖ ചമച്ച് സ്ഥാപനത്തിന്റെ മുൻ ട്രസ്റ്റി സി സി ജോൺസണെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുകയും പത്രസമ്മേളനം വിളിച്ച് ആരോപണമുന്നയിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കോടതി നടപടി. ആളൂർ…

Read More

കോട്ടയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

  കോട്ടയത്ത് മാനസിക പ്രശ്‌നങ്ങളുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസിക്കുന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ദീർഘകാലമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. പീഡന വിവരം പെൺകുട്ടി മാതാവിനെ അറിയിച്ചതിനെ തുടർന്ന് മാതാവ് മുണ്ടക്കയം പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.ഐ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. പ്രതിയെ വെളളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Read More