Headlines

രാജ്യത്ത് പെട്രോൾ വില ഇന്നും കൂട്ടി

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 102 രൂപ കടന്നു. നിലവിൽ 102.06 രൂപയാണ് ലിറ്ററിന് വില. തിരുവനന്തപുരത്ത് പെട്രോൾ വില 103.95 രൂപയായി. കോഴിക്കോട് 102.26 രൂപയാണ് പെട്രോൾ വില.  

Read More

കൊവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധി: പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

  പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നുള്ള തൊഴിൽ പ്രതിസന്ധി കാരണമാണ് ആത്മഹത്യ വിഷം കഴിച്ച നിലയിലാണ് പൊന്നുമണിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സ്വർണപ്പണയം, ചിട്ടി പിടിച്ചതടക്കമുള്ള കടം ഇയാൾക്കുണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

Read More

ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്താൻ കൊവിഡ് അവലോകന യോഗം ഇന്ന്

  സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപന സാഹചര്യം കൂടി വിലയിരുത്തിയ ശേഷമാകും കൂടുതൽ ഇളവുകൾ നൽകണോയെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക. കടകൾ ദിവസവും തുറക്കണമെന്ന ആവശ്യവും ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും. പെരുന്നാളിന് ശേഷം ഓണം കണക്കിലെടുത്ത് നൽകേണ്ട ഇളവുകളിലും ഇന്ന് തീരുമാനമുണ്ടായേക്കും. സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും…

Read More

വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. തിങ്കളാഴ്ച്ചയും മഴ ശക്തമാകും. നാളെ 8 ജില്ലകളിലും, തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരള,കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിന്…

Read More

കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തരെ ശനിയാഴ്ച മുതൽ പ്രവേശിപ്പിക്കും

  കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ നെയ്യാഭിഷേകം നടക്കും. 11ന് ഇരുപത്തിയഞ്ച് കലശാഭിഷേകവും വൈകുന്നേരം ഏഴ് മണിക്ക് പടിപൂജയും നടക്കും. ശനിയാഴ്ച പുലർച്ചെ മുതലാണ് തീർഥാടകർക്ക് പ്രവേശനം അനുവദിക്കുക. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന്…

Read More

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ്. ബക്രീദ് പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. 18,19,20 ദിവസങ്ങളിലാണ് ഇളവ്. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.30 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.55

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂർ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂർ 1072, കാസർഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,944 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,93,242 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് 13,750 പേർക്ക് കൊവിഡ്, 130 മരണം; 10,697 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 13,750 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂർ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസർഗോഡ് 726, കണ്ണൂർ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്….

Read More

ഓണച്ചന്തകൾ ഓഗസ്റ്റ് 14 മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

  എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ സംവിധാനം സജ്ജമാണ്. തിരുവനന്തപുരം കേന്ദ്രമാക്കി സപ്ലൈകോ ഓൺലൈൻ വിപണനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു ഓണകിറ്റിൽ 17 ഇനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തെ കർഷകരുടെ ഭക്ഷ്യ ഉത്പ്പന്നങ്ങൾ കൂടി കിറ്റിൽ ഉൾപ്പെടുത്തുമെന്നും റേഷൻ കാർഡ് സംബന്ധിച്ച പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലമായതുകൊണ്ട് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യപ്രദമായ ഇടങ്ങൾ പരിഗണിച്ചാകും വിൽപനയ്ക്കുള്ള സ്ഥലങ്ങൾ കണ്ടെത്തുക….

Read More

പ്രവേശനം നേടുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികൾ സത്യപ്രതിജ്ഞ ചെയ്യണം: ഗവർണർ

  സ്ത്രീധന സമ്പ്രദായം നിർത്തലാക്കാൻ വിദ്യാർഥി തലത്തിൽ തന്നെ ബോധവത്കരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനുള്ള നടപടി സർവകലാശാലയിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണം. വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്ത് തന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്തവാനയിൽ ഒപ്പിടണമെന്ന നിയമം കൊണ്ടുവരണം. മാധ്യമങ്ങളുടെ ഉൾപ്പെടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കും കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ മണ്ഡലത്തിൽ വലിയ സംഭാവനയാണ് സ്ത്രീകൾ നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുകയെന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തിനായി ചെയ്യേണ്ട…

Read More