Headlines

കൈറ്റ് വിക്‌ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ വെള്ളിയും ഞായറും

തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി, തിങ്കൾ ദിവസങ്ങളിൽ കൈറ്റ് വിക്‌ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ക്ലാസുകൾക്ക് പകരം പൊതുപരിപാടികളായിരിക്കും. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ഫോൺ-ഇൻ പരിപാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം 4 നും 6.30 നും യഥാക്രമം ഇക്കണോമിക്‌സ്, മാത്‌സ്, അക്കൗണ്ടൻസി ക്ലാസുകൾ സംപ്രേഷണം…

Read More

ഇടമലയാർ വനത്തിൽ പരസ്പരം ഏറ്റുമുട്ടിയ കടുവയും ആനയും ചത്ത നിലയിൽ

ഇടമലയാർ പൂയംകുട്ടി വനത്തിനുള്ളിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരുക്കേറ്റ് ചത്തതെന്നാണ് സംശയം. വാരിയം ആദിവാസി ഊരിൽ നിന്ന് നാല് കിലോമീറ്ററുകളോളം അകലെ കൊളുത്തിപ്പെട്ടി ഭാഗത്തെ പുൽമേടിലാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത് കടുവക്ക് ഏഴ് വയസ്സോളം പ്രായമുണ്ട്. ആനക്ക് 15 വയസ്സും. ജഡങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ട്. ആനയും കടുവയും ഏറ്റുമുട്ടുന്നത് അപൂർവമാണ്. പത്ത് വർഷം മുമ്പ് സൈലന്റ് വാലിയിലും ഇത്തരമൊരു ഏറ്റുമുട്ടൽ നടന്നിരുന്നു.

Read More

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് കോവിഡ്: പ്രതിദിന കേസുകള്‍ 40,000 കടക്കുമെന്ന് വിലയിരുത്തല്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു. മൂന്ന് മാസത്തിന് ശേഷം പ്രതിദിന രോഗികള്‍ മുപ്പതിനായിരത്തിന് മുകളിലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് അടുത്തെത്തുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. മെയ് 20ന് ശേഷം ആദ്യമായാണ് ഇന്നലെ പ്രതിദിന കേസുകള്‍ 30,000 കടന്നത്. ടി.പി.ആറും മൂന്ന് മാസത്തിന് ശേഷം 19ന് മുകളിലെത്തി. എല്ലാ ജില്ലകളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. മരണനിരക്കും ഉയരുകയാണ്. ഓണത്തിന് ശേഷം രോഗവ്യാപനം രൂക്ഷമാകുമെന്ന വിലയിരുത്തല്‍ ശരിവെക്കുന്നതാണ് കണക്കുകള്‍. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത….

Read More

ഹൈക്കോടതി അനുമതിയില്ലാതെ കേരളം പിൻവലിച്ചത് ജനപ്രതിനിധികൾ ഉൾപ്പെട്ട 36 ക്രിമിനൽ കേസുകൾ

എംപിമാരും എംഎൽഎമാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിൻവലിച്ചു. 2020 സെപ്റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകൾ പിൻവലിച്ചതെന്ന് ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ജനപ്രതിനിധികൾ ഉൾപ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു. ക്രിമിനൽ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിൽ നിന്ന് 16 കേസുകളും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലിൽ…

Read More

അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അരുവിക്കര കളത്തറ സ്വദേശി വിമലയെന്ന 68കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ജനാർദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്. ഇന്നലെ രാത്രിയും വഴക്ക് തനടക്കുകയും ജനാർദനൻ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. പോലീസ് എത്തി വിമലയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന സ്വരാജിന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

  തൃപ്പുണിത്തുറയിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ എതിർ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർഥിച്ചത് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ പേരും ചിത്രവും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണ് മത്സരം എന്ന…

Read More

കൂത്തുപറമ്പിൽ വയോധിക വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ അംബുജാക്ഷിയെന്ന 82കാരിയെയാണ് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം അംബുജാക്ഷിയെ ചായ കുടിക്കാനായി വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് സൂചന

Read More

കോവിഡിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മുന്നോട്ട് കുതിക്കുന്ന കേരളം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗ വ്യാപനത്തിൽ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയിലാണ് സംസ്ഥാനമുള്ളത്. കോവിഡിന്റെ തുടക്കകാലത്ത് ഇന്ത്യയിൽ തന്നെ മാതൃകയായിരുന്നു കേരളം. കേരളത്തെ വാഴ്ത്തി അന്താരാഷ്‌ട്ര മാധ്യമങ്ങൾ വരെ രംഗത്ത് വന്നിരുന്നു. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ മികച്ച വിജയം നേടിയിരുന്നു. മാധ്യമങ്ങളും ജനങ്ങളും ലോകാരോഗ്യ സംഘടനയും കേരളത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ പുകഴ്ത്തിയിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാരിന്റെ ഭരണം അവസാനിച്ച്…

Read More

ക്രിസ്ത്യന്‍ നാടാര്‍ സംവരണം: സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി

  കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍നിന്നും വീണ്ടും തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്ക് എതിരായ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ക്രിസ്ത്യന്‍ നാടാര്‍ സംവരണം ചോദ്യം ചെയ്തുള്ള ഹരജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അറിയിച്ചു സംവരണം സംബന്ധിച്ചുള്ള പുതിയ ഭരണഘടനാ ഭേദഗതി കേസില്‍ ബാധകമാകുമോയെന്ന് പരിശോധിക്കണമെന്നും സിംഗിള്‍ ബഞ്ചിന് നിര്‍ദേശം നല്‍കി. നാടാര്‍ സംവരണം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍…

Read More

കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

  കരുവന്നൂർ ബാങ്കിന്റെ ആസ്തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്ക് തിരികെ നൽകാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയതായി സഹകരണ മന്ത്രി വി എൻ വാസവൻ അറിയിച്ചു. സഹകരണ രജിസ്ട്രാറിന്റെ മേൽനോട്ടത്തിലാകും മൂന്നംഗ സമിതി പ്രവർത്തിക്കുക. തിരിമറി കേസിൽ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ ഒരു പ്രതിയെ കൂടി ഇന്ന് പിടികൂടിയിരുന്നു. അഞ്ചാം പ്രതി…

Read More