Headlines

കേരളാ മാതൃക തെറ്റാണെങ്കിൽ പിന്നേത് മാതൃകയാണ് പിന്തുടരേണ്ടത്: വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ പാളിച്ചകൾ വന്നുവെന്ന വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനങ്ങൾ അനാവശ്യമാണ്. കൊവിഡിനെതിരായ പോരാട്ടത്തെ പൊതുജനങ്ങൾ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് ഇതെന്നും മുഖ്യമന്ത്രി ചിന്തയിലെഴുതിയ ലേഖനത്തിൽ ആരോപിച്ചു കേരളത്തിൽ മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചത്. കേരളത്തിൽ രോഗബാധയേൽക്കാൻ റിസ്‌ക് ഫാക്ടറുകൾ ഉള്ളവർ ധാരാളമുണ്ടെന്ന് അറിയാത്തവരല്ല വിമർശനങ്ങൾ ഉയർത്തുന്നത്. രാജ്യത്തെ വൻനഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണിത്. രോഗം വലിയ രീതിയിൽ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ്…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ-കർണാടക തീരത്തെ ന്യൂനമർദ പാത്തിയും ഒഡീഷ-ആന്ധ്ര തീരത്തെ ചക്രവാത ചുഴിയുമാണ് കാലവർഷം സജീവമാകാൻ കാരണം.  

Read More

കൊച്ചി വീണ്ടും ഗോൾഡൻ ട്രയാങ്കിളിലേയ്ക്ക് ; കേരള പോലീസ് ശ്രദ്ധ പുലർത്തണമെന്ന് ഐ ബി

മയക്കുമരുന്നിന്റെ ഗോൾഡൻ ട്രയാങ്കിളിലേയ്ക്ക് കൊച്ചി വീണ്ടുമെത്തുന്നു.അഫ്ഗാനിസ്ഥാൻ,ശ്രീലങ്ക അടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന മയക്കുമരുന്ന് കൊച്ചി തുറമുഖമടക്കമുള്ള കേന്ദ്രങ്ങൾ വഴി കടന്നുപോയ കാലത്താണ് ഈ വിളിപ്പേര് വീണത്.എൽടിടിഇ ഇന്ത്യ വിരുദ്ധ സംഘടനയായപ്പോൾ കടത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും മുഴുവനായി കടത്ത് ഒഴിവായിരുന്നില്ല.തുറമുഖമടക്കം സ്വകാര്യവൽക്കരിച്ചതോടെ പുലി ബന്ധമുള്ളവരടക്കം കൊച്ചി -തമിഴ്‌നാട് തീരം വഴി കടത്ത് ഊര്ജിതമാക്കിയെന്നാണ് ഐ ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയത്.അഫ്ഗാനിസ്ഥാനിലെ അസ്ഥിരത വീണ്ടും തമിഴ് -കൊച്ചി തീരങ്ങളിൽ അശാന്തിക്ക് വഴിമരുന്നിട്ടുമെന്നാണ് ഐബി മുന്നറിയിപ്പ്.താലിബാന്റെ വരവോടെ അഫ്ഗാനിൽ നിന്നും…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.66 ലക്ഷം സാമ്പിളുകൾ; ടിപിആർ 18.03

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,997 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1019, കൊല്ലം 1134, പത്തനംതിട്ട 516, ആലപ്പുഴ 855, കോട്ടയം 1158, ഇടുക്കി 652, എറണാകുളം 2136, തൃശൂർ 2204, പാലക്കാട് 2165, മലപ്പുറം 2656, കോഴിക്കോട് 2366, വയനാട് 470, കണ്ണൂർ 1341, കാസർഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,11,625 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

കൊവിഡ് കേസുകളിൽ 35 ശതമാനവും വീടുകളിലെ സമ്പർക്കം വഴിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ നിലവിലെ കൊവിഡ് കേസുകളിൽ 35 ശതമാനവും വീടുകളിലെ സമ്പർക്കത്തിലൂടെയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹോം ക്വാറന്റൈൻ നടപ്പാക്കുന്നതിൽ വരുന്ന വീഴ്ചയാണ് ഇതിന് കാരണം. വീട്ടിൽ ഒരാൾക്ക് കൊവിഡ് വന്നാൽ ആ വീട്ടിലെ എല്ലാവർക്കും കൊവിഡ് വരുന്ന അവസ്ഥയാണ്. ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കാത്തതാണ് ഇതിന് കാരണം. വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡിസിസികൾ ലഭ്യമാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മുറിയിൽ നിന്ന് പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി…

Read More

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു

പത്താം ക്ലാസ് വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള സർക്കാർ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു ഗ്രേസ് മാർക്ക് ഒഴിവാക്കിയതിനെതിരെ വിദ്യാർഥികളും കെ എസ് യുവുമാണ് ഹർജികൾ നൽകിയത്. ഈ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളി. എട്ട്, ഒമ്പത് ക്ലാസുകളിൽ ലഭിച്ച ഗ്രേസ് മാർക്ക് ഇത്തവണയും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

Read More

കൊവിഡ് ബാധിച്ച് ഭാര്യയും കുഞ്ഞും മരിച്ചു; ആലുവയില്‍ യുവാവ് ജീവനൊടുക്കി

എറണാകുളം: ആലുവ ചെങ്ങമനാട് യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന്‍ വിഷണുവാണ് മരിച്ചത്. സൗദിയിലിരിക്കെ  ഭാര്യയും നവജാത ശിശുവും മരിച്ചതിന് പിറകെയാണ് വിഷ്ണു നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിഷ്ണുവിനെ നാട്ടുകാര്‍ ദേശം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയില്‍ അക്കൗണ്ടന്റായിരുന്നു വിഷ്ണു

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 29ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും 30ാം തീയതി ഇടുക്കി, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

മലങ്കര കത്തോലിക്ക സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു

മലങ്കര കത്തോലിക്ക സഭ ഗുരുഗ്രാം ഭദ്രാസനാധിപൻ ജേക്കബ് മാർ ബർണബാസ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 2007ൽ ബാഹ്യ കേരള മിഷൻ ബിഷപ്പായി അദ്ദേഹം ചുമതലയേറ്റിയിരുന്നു. 2015ലാണ് ഗുരുഗ്രാം ഭദ്രസനാധിപനായി ചുമതലയേറ്റത്.

Read More