Headlines

വയനാട് ജില്ലയിലെ തവിഞ്ഞാലിൽ; ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ,ഹോമിയോ ഡിസ്പൻസറി അടച്ചു

മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂലയിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്പൻസറി അടച്ചു .ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയതോടെയാണ് ഡിസ്പൻസറി അടച്ചത്. സ്ഥാപനത്തിന് സമീപം പ്രവർത്തിക്കുന്ന ചായക്കടയിലെ വ്യക്തി തിങ്കളാഴ്ച ഇവിടെയെത്തി മരുന്ന് വാങ്ങിയിരുന്നു. ഇന്നലെ ഈ പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയത്. സ്ഥാപനത്തിെലെ ഒരു അറ്റൻഡർ മുത്തങ്ങയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റെ യ്നിലാണ്. പകരം വെളളമുണ്ടയിൽ നിന്ന് ഡ്യൂട്ടിക്ക് എത്തിയ അറ്റൻഡർ ആയിരുന്നു…

Read More

നടൻ അനിൽ മുരളി അന്തരിച്ചു

കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read More

വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ; അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

മലയോര മേഖലകളായ പൊൻമുടി, വിതുര, പെരിങ്ങമല, പാലോട് തുടങ്ങിയ പ്രദേശങ്ങളിലെ വനാനന്തരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലുമുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ഡാമിലേക്ക് വർധിച്ചതിനാൽ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 70 സെന്റീമീറ്ററുമാണ് ഉയർത്തിയത്. നീരൊഴുക്ക് കൂടുതലാകുകയാമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും. കരമനയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Read More

സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധിയായിരിക്കും. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകൾക്ക് അവധിയാണ്. ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇനി ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക കൊവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചയും സംസ്ഥാനത്ത് ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പൊതു അവധി ദിവസമാണ്.

Read More

കേരളത്തിൽ വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ഒരാളും കോഴിക്കോട് ജില്ലയിൽ രണ്ട് പേരുമാണ് മരിച്ചത്. കൊട്ടരക്കര സ്വദേശി അസ്മാബീവി(73) പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 63 വയസ്സായിരുന്നു.

Read More

വയനാട് സ്വദേശി മഹാരാഷ്ട്രയിൽ വെൻ്റിലേറ്റർ ലഭിക്കാതെ മരിച്ചു

മഹാരാഷ്ട്ര പൂനയിൽ കൊവിഡ് ബാധിച്ച് വയനാട് മാനന്തവാടി കണിയാരം സ്വദേശി മരിച്ചു. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകൻ പ്രസാദ് (39) ആണ് മരിച്ചത്.കുടുംബസമേതം പൂനയിൽ താമസിച്ചു വരികയായിരുന്നു. അവിടെ സ്പെയർ പാർട്സ് കട നടത്തുകയായിരുന്നു :  പത്ത്  ദിവസം മുമ്പാണ് രോഗം ബാധിച്ചത്. ഗുരുതരാവസ്ഥയിൽ ആയിട്ടും വെൻറിലേറ്റർ കിട്ടാത്തതാണ് മരണത്തിനിടയാക്കിയത് എന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്ക്കാരം പൂനയിൽ തന്നെ നടത്തുമെന്നാണ് ബന്ധുക്കൾ അറിയിച്ചു.    ഭാര്യ  സന്ധ്യക്കും കോവിഡ് ബാധിച്ചിരുന്നു എങ്കിലും അവർ സുഖം…

Read More

വയനാട്ടിലെ വാളാടിൽവീണ്ടും കൂടുതൽ രോഗികൾ; 51 പേർക്ക് കൂടി രോഗ സ്ഥിരീകരണം

വയനാട്ടിലെ വാളാടിൽവീണ്ടും കൂടുതൽ രോഗികൾ. സമ്പർക്ക വ്യാപനമുണ്ടായ വയനാട്ടിലെ വാളാട് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഈ മേഖലയിൽ 89 രോഗികൾ.ആൻ്റി ജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ 89 പേർക്ക് ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു പുതിയ ഫലം വന്ന തോട് കൂടി 140 രോഗികൾ

Read More

വീടുകൾ കയറിയിറങ്ങി കൊവിഡിനെതിരെ പ്രാർഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ കയറിയിറങ്ങി കൊവിഡിനെതിരെ പ്രാർഥന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസും ആരോഗ്യവകുപ്പും ഇയാളെ പിടികൂടി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പീരുമേട്ടിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിച്ച പാസ്റ്ററെ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി പീരുമേട് പഞ്ചായത്തിലെ ഹോട്ട് സ്‌പോട്ടായ പതിമൂന്നാം വാർഡിൽ ഭവന സന്ദർശനം പാടില്ലെന്ന് ആരോഗ്യ…

Read More

സ്വർണക്കടത്ത് കേസ്: ഗൺമാൻ ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യും; യൂനിയൻ നേതാവിനെയും വിളിച്ചു വരുത്തും

സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ജയഘോഷിന് നോട്ടീസ് നൽകും. ബാഗേജ് പിടികൂടിയതിന് ശേഷം ജയഘോഷ് നിരവധി തവണ സ്വപ്‌നയെയും സരിത്തിനെയും ഫോണിൽ വിളിച്ചിരുന്നു. ഇക്കാര്യമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സ്വപ്‌നയും സന്ദീപും നിലവിൽ കസ്റ്റംസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷൻ നേതാവിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര ബാഗ് വിട്ടു കിട്ടുന്നതിനായി…

Read More

വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് കേരളാ തീരത്ത് 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. വിവിധയിടങ്ങളിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ തോരാതെ തുടരുകയാണ്. കോഴിക്കോട് തൊട്ടിൽപ്പാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്തെ…

Read More