Headlines

ബാലഭാസ്‌കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. കേരള പോലീസിൽനിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ അപകട മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിൽനിന്ന് സിബിഐക്കു വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. വാഹനം അപകടത്തിൽ പെട്ടതിൽ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തൽ. കേരള സർക്കാർ കഴിഞ്ഞ വർഷം ഡിസംബറിൽ കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോൾ കേസ് ഏറ്റെടുത്തിരിക്കുന്നത്.

Read More

കോവിഡ് പ്രതിരോധത്തിൽ മെഡിക്കൽ കോളേജിന് കൈത്താങ്ങായി ബോബി ചെമ്മണൂർ ഗ്രൂപ്പ്

കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന ബോബി ചെമ്മണൂർ ഗ്രൂപ്പ് മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് റഫ്രിജറേറ്റർ നൽകി. മരുന്നുകൾ സൂക്ഷിക്കുന്നതിനായാണ് ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം റഫ്രിജറേറ്റർ നൽകിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ വി നന്ദകുമാർ, ആർ എം ഒ ഡോ. ഷഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്ന് റഫ്രിജറേറ്റർ ഏറ്റുവാങ്ങി. ഷോറൂം മാനേജർ വൈശാഖ്, മാർക്കറ്റിംഗ് മാനേജർ സുധീഷ് എന്നിവർ സംബന്ധിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കൊപ്പം നിർധനരും നിരാലംബരുമായവർക്കുള്ള നിരവധി…

Read More

കവിയും സാംസ്കാരികപ്രവർത്തകനുമായ ലൂയിസ് പീറ്റർ അന്തരിച്ചു

എറണാകുളം: കവിയും സാംസ്കാരിക പ്രവർത്തകനുമായ ലൂയിസ് പീറ്റർ അന്തരിച്ചു. 59 വയസ്സായിരുന്നു. കേരളത്തിലെ സാഹിത്യസദസ്സുകളിലും ജനകീയസമരങ്ങളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്നു. ‘ലൂയിപ്പാപ്പൻ’ എന്നാണ് അടുപ്പമുള്ളവർ അദ്ദേഹത്തെ വിളിച്ചിരുന്നത്. മുൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം ജോലി രാജിവച്ച് പിന്നീട് മുഴുവൻ സമയസാഹിത്യകാരനായി. കൂട്ടായ്മകളിലൂടെയും സൗഹൃദങ്ങളിലൂടെയും ജീവിച്ചു. കുറച്ചുകാലമായി വീട്ടിൽ അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും തിരികെ വീട്ടിലെത്തി വിശ്രമം തുടർന്നു. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തത്. 1986-ലാണ് ലൂയിസ് പീറ്റർ ആദ്യകവിതയെഴുതുന്നത്….

Read More

റെയിൽവേ ട്രാക്കിലൂടെ ബൈക്കിൽ സാഹസിക യാത്ര; ഒടുവിൽ വണ്ടി പോലീസ് കൊണ്ടുപോയി

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ കൊല്ലത്ത് രണ്ട് പേർ കണ്ടെത്തിയ വഴി പക്ഷേ സാഹസം നിറഞ്ഞതായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് വന്നാണ് ഇവർ നാടുചുറ്റാൻ ഇറങ്ങിയത്. സാഹസികത അൽപം കൂടിപ്പോയോ എന്ന സംശയം മാത്രമേയുണ്ടായിരുന്നുള്ളു. പോലീസ് അപ്പോ സ്ഥലത്ത് എത്തി റോഡുകൾ അടയ്ക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് യുവാക്കൾ കടന്ന കൈ തന്നെ സ്വീകരിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിലുള്ള റെയിൽപ്പാളത്തിലൂടെയായിരുന്നു സാഹസിക യാത്ര. സമീപവാസികൾ ഇത് ശ്രദ്ധിച്ചതോടെ വിവരം ആർ പി എഫിനെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം…

Read More

റെയിൽവേ ട്രാക്കിലൂടെ ബൈക്കിൽ സാഹസിക യാത്ര; ഒടുവിൽ വണ്ടി പോലീസ് കൊണ്ടുപോയി

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് പുറത്തുകടക്കാൻ കൊല്ലത്ത് രണ്ട് പേർ കണ്ടെത്തിയ വഴി പക്ഷേ സാഹസം നിറഞ്ഞതായിരുന്നു. റെയിൽവേ ട്രാക്കിലൂടെ ബൈക്കോടിച്ച് വന്നാണ് ഇവർ നാടുചുറ്റാൻ ഇറങ്ങിയത്. സാഹസികത അൽപം കൂടിപ്പോയോ എന്ന സംശയം മാത്രമേയുണ്ടായിരുന്നുള്ളു. പോലീസ് അപ്പോ സ്ഥലത്ത് എത്തി റോഡുകൾ അടയ്ക്കുകയും നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തതോടെയാണ് യുവാക്കൾ കടന്ന കൈ തന്നെ സ്വീകരിച്ചത്. കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയിലുള്ള റെയിൽപ്പാളത്തിലൂടെയായിരുന്നു സാഹസിക യാത്ര. സമീപവാസികൾ ഇത് ശ്രദ്ധിച്ചതോടെ വിവരം ആർ പി എഫിനെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം…

Read More

കടുത്ത ആശങ്കയിൽ തിരുവനന്തപുരം ഇന്ന് 213 പേർക്ക് കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 213 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ഇങ്ങിനെ. 1. പോത്തൻകോട് സ്വദേശി (42), സമ്പർക്കം. 2. പൗഡിക്കേണം സ്വദേശിനി(45), സമ്പർക്കം. 3. നന്ദാവനം സ്വദേശി(35), സമ്പർക്കം. 4. മാർത്താണ്ഡം സ്വദേശി(50), സമ്പർക്കം. 5. വലിയതുറ സ്വദേശി(47), സമ്പർക്കം. 6. പേരൂർക്കട സ്വദേശി(41), സമ്പർക്കം. 7. കല്ലിയൂർ സ്വദേശിനി(29), വീട്ടുനിരീക്ഷകണം. 8. കരകുളം സ്വദേശി(24),വീട്ടുനിരീക്ഷണം. 9. ശ്രീകാര്യം സ്വദേശി(22), സമ്പർക്കം. 10. കരക്കാട് സ്വദേശിനി(38), വീട്ടുനിരീക്ഷണം. 11. സൗദിയിൽ നിെത്തിയ മുരുക്കുംപുഴ…

Read More

കാസർകോട് പടന്നയിൽ ഇന്നലെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

കാസർകോട് ചൊവ്വാഴ്ച മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. പടന്ന സ്വദേശി എൻ ബി അബ്ദുൽ റൗഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കൊല്ലം കോയിവിളയിൽ ഇന്നലെ കുഴഞ്ഞുവീണ് മരിച്ച രുഗ്മിണി എന്ന സ്ത്രീക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരണശേഷം നടന്ന സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു രുഗ്മിണി.

Read More

ഇന്ന് 706 സമ്പർക്ക രോഗികൾ, 35 പേരുടെ ഉറവിടം വ്യക്തമല്ല; തലസ്ഥാനത്ത് രോഗികളുടെ എണ്ണം ഇന്നും 200 കടന്നു

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 903 പേരിൽ 706 പേരും സമ്പർക്ക രോഗികൾ. ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് ഇന്ന് 213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 198 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. തലസ്ഥാനത്ത് ദിവസേന രോഗികളുടെ എണ്ണം 200 കടക്കുന്നത് ആശങ്ക വർധിപ്പിക്കുകയാണ് കൊല്ലം ജില്ലയിലെ 84 പേരിൽ 77 പേരും സമ്പർക്ക രോഗികളാണ്. കോഴിക്കോട് 60 പേർക്കും എറണാകുളത്ത് 58 പേർക്കും മലപ്പുറത്ത് 52 പേർക്കും വയനാട് 43 പേർക്കുമാണ് സമ്പർക്കം…

Read More

സംസ്ഥാനത്ത് പുതുതായി 19 ഹോട്ട് സ്‌പോട്ടുകൾ; 13 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂർ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂർ ജില്ലയിലെ കുന്ദംകുളം മുൻസിപ്പാലിറ്റി (21), ചാഴൂർ (3), കോട്ടയം ജില്ലയിലെ നീണ്ടൂർ (8), കാണക്കാരി (10), കോഴിക്കോട്…

Read More

സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31…

Read More