എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങൾ കുറേയേറെ ‘കോവിഡ് മരണം’ റിപ്പോർട്ട് ചെയ്യുന്നത് കണക്കിൽ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19 പോസിറ്റീവായ ആൾ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇൻറർനാഷണൽ ഗൈഡ്ലൈൻസ് ഫോർ സർട്ടിഫിക്കേഷൻ ആൻറ് ക്ലാസിഫിക്കേഷൻ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇൻറർനാഷണൽ ഗൈഡ് ലൈൻ അനുസരിച്ചാണ്…