കൊവിഡ് നിരീക്ഷണത്തിലിരിക്കെ പിറന്നാൾ ആഘോഷം; കണ്ണൂരിൽ യുവാവിനെതിരെ കേസ്

കണ്ണൂർ ഇരിട്ടിയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇരുപതിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഇവരെ പോലീസ് നിരീക്ഷണത്തിലാക്കി. ക്വാറന്റൈൻ നിയമം ലംഘിച്ചതിന് ഇയാളുടെ കുടുംബത്തിനെതിരെയും കേസെടുത്തേക്കും. യുവാവിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ അതീവ ആശങ്കയാണ് മേഖലയിൽ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നാണ് യുവാവ് എത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പിറന്നാൾ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു കഴിഞ്ഞ ദിവസം ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇയാളുടെ വീട് ഉൾപ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക് കടന്നു….

Read More

സ്വപ്‌നയുടെ ഇടപാടുകൾ തിരിച്ചറിഞ്ഞ് മാറ്റി നിർത്താത്തത് തന്റെ പിഴവെന്ന് ശിവശങ്കർ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി തനിക്കുണ്ടായിരുന്നത് വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് എം ശിവശങ്കർ. അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ് അകറ്റി നിർത്താത്തത് തന്റെ പിഴവാണ്. കള്ളക്കടത്ത് ഇടപാട് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ലെന്നും എൻ ഐ എ ഉദ്യോഗസ്ഥരോട് ശിവശങ്കർ ആവർത്തിച്ചു സ്വപ്‌നയിൽ നിന്ന് 50,000 രൂപ വാങ്ങിയത് കടമായിട്ടാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ കടം വാങ്ങിയത് സത്യമാണ്. ഏതെങ്കിലും ഇടപാടിനുള്ള പ്രത്യൂപകാരമായിരുന്നില്ല അതെന്നും ശിവശങ്കർ പറഞ്ഞു സ്‌പേസ് പാർക്കിലെ സ്വപ്‌നയുടെ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്….

Read More

ഞായറാഴ്ച കാസർകോട് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നാനൂറോളം പേർ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരന് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഞായറാഴ്ച കാസർകോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശശിധര മരിച്ചത്. ഭാരത് ബീഡി കോൺട്രാക്ടറായ ഇയാളുടെ സമ്പർക്ക പട്ടികയിൽ നാനൂറിലധികം പേരുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഒരാഴ്ചയായി പനിയും ശ്വാസംമുട്ടും ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് മരണം ആറായി കാസർകോട് ടാറ്റയുടെ കൊവിഡ് ആശുപത്രി നിർമാണത്തിനെത്തിയ നാല് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു….

Read More

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും; കൊച്ചിയിൽ കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിൽ

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചിയിൽ അദ്ദേഹം കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിലാണ്. എൻ ഐ എ തന്നെയാണ് ശിവശങ്കറിന് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ തങ്ങുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് എത്താനാണ് ശിവശങ്കറിന് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ പകൽ ഒമ്പത് മണിക്കൂറോളം നേരം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് സംഘവുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും എൻ…

Read More

കൊവിഡ് ജീവിതം വഴിമുട്ടിച്ചപ്പോൾ ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിച്ച് മരച്ചീനി കച്ചവടം ആരംഭിച്ച് യുവാവ്

മാള: കൊവിഡ് ജീവിതം വഴിമുട്ടിച്ചപ്പോൾ ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിച്ച് മരച്ചീനി കച്ചവടം ആരംഭിച്ച് യുവാവ് .ചെരിയംപറമ്പില്‍ സൂരജ് ആണ് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മരച്ചീനി കച്ചവടത്തിലേക്ക് തിരിഞ്ഞത്. കൊവിഡ് രോഗ ഭീതിയുടെ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ വിരളമായതോടെ ഫോട്ടോഗ്രാഫി വഴിയുള്ള വരുമാനം നിലച്ചു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ നാലംഗ കുടുംബത്തിന്റെ ജീവിത മാര്‍ഗ്ഗം ഇല്ലാതായതോടെ പുതിയ തൊഴില്‍ കണ്ടെത്തുകയായിരുന്നു സൂരജ്. പൂലാനി മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മരച്ചീനി വില്‍പ്പനക്കായി കൊണ്ടുവരുന്നത്. സുഹൃത്തിന്റെ വാഹനം വാടകക്കെടുത്താണ് കച്ചവടം…

Read More

ചോദ്യം ചെയ്യൽ നാളെയും തുടരും: എം ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത് വിട്ടയച്ചു. ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും, നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിൻറെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ…

Read More

കൊവിഡ് ബാധിച്ച് ഇന്നലെ വരെ മരിച്ചത് 61 പേർ; 21 പേരും സ്ത്രീകൾ

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മരിച്ചത് 61 പേരാണ്. ഇതിൽ 21 പേർ സ്ത്രീകളും 40 പേർ പുരുഷൻമാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഏറ്റവും കൂടുതൽ മരണം തിരുവനന്തപുരത്താണ്. 11 പേരാണ് തലസ്ഥാനത്ത് മരിച്ചത്. കൊല്ലത്ത് 4 പേരും പത്തനംതിട്ടയിൽ ഒരാളും ആലപ്പുഴയിൽ നാല് പേരും മരിച്ചു. ഇടുക്കി 2, എറണാകുളം 7, തൃശ്ശൂർ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂർ…

Read More

പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ12 പേർക്ക് രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്തക എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. ജില്ലയിൽ…

Read More

കോഴിക്കോട് 68 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 37 പേര്‍ക്ക്, 41 പേര്‍ രോഗമുക്തരായി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പറേഷന്‍ 1 – പുരുഷന്‍ (37), ഫറോക്ക്- 3 – പുരുഷന്‍ (35), (50), സ്ത്രീ (21), മടവൂര്‍ – 1 പുരുഷന്‍ (34), കോടഞ്ചേരി – 2 പുരുഷന്‍ (30), (32), ഓമശ്ശേരി – 2 പുരുഷന്‍ (33), (33), പുതുപ്പാടി – 1 പുരുഷന്‍ (28), ചങ്ങരോത്ത് – 1 പുരുഷന്‍ (25), വാണിമേല്‍…

Read More

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ഒരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി

മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന് എന്താണ് ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ഐ എയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അതിന്റെ ഭാഗമായി എത്ര സമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം എന്നൊക്കെ തീരുമാനിക്കേണ്ടത് എൻഐഎയാണ്. സർക്കാരിന് അതിലൊരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം, എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ…

Read More