Headlines

തിരുവനന്തപുരം വെമ്പായം ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം വേറ്റിനാട്ടെ ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 അന്തേവാസികളിൽ നടത്തിയ പരിശോധനയിലാണ് 108 പേർക്ക് രോഗം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ശാന്തിമന്ദിരത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൂടുതൽ ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ തലസ്ഥാനത്ത് ആശങ്ക വീണ്ടും വർധിക്കുകയാണ്.

Read More

മനസ്സിൽ ചിന്തിക്കാത്ത പരാമർശമാണ് വന്നത്;സ്ത്രീപീഡന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദമായ വാക്കുകൾ പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനസ്സിൽ ചിന്തിക്കാത്ത പരാമർശമാണ് വന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഡിവെെഎഫ്ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാനാവൂ എന്ന് എഴുതി വെച്ചിട്ടുണ്ടെയെന്ന ചെന്നിത്തലയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് രമേശ് ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ചെന്നിത്തല…

Read More

പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് എംഎ ബേബി

പന്തീരങ്കാവ് യുഎപിഎ കേസിൽ അലനു താഹക്കും ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അലൻ ഷുഹൈബിനും താഹക്കും ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം എ ബേബി ഫേസ്ബുക്കിൽ കുറിച്ചു രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഎം എതിരാണ്. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകേണ്ടതാണെന്നും എം എ ബേബി പറഞ്ഞു. ഇന്നാണ് എൻഐഎ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്….

Read More

യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നൽകിയത്. ഇത് കൂടാതെ ഒരു ലക്ഷം രൂപയുടെ ബോണ്ടും ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകളിലുണ്ട്. കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കൊച്ചിയിലെ എൻഐഎ കോടതി…

Read More

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ മതിയായ കാരണങ്ങളില്ലാതെ ഉപേക്ഷിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ വ്യക്തമായ കാരണങ്ങൾ വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ഉന്നയിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ മതിയായ കാരണങ്ങളല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കാലാവധി ആറ് മാസം മാത്രമാണെന്നതും തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമല്ല നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതൽ പ്രവർത്തനത്തിന് ഒരു കൊല്ലം വരെ സമയമുണ്ടെങ്കിൽ തെരഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കേണ്ടതുണ്ട്. എങ്കിലും എല്ലാ പാർട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാൽ അത് പരിശോധിക്കും. സംസ്ഥാന സർക്കാർ മാത്രം ആവശ്യപ്പെട്ടതു കൊണ്ട് മാറ്റിവെക്കാനാകില്ല കൊവിഡ്, മഴ…

Read More

സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കനത്ത മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അറബി കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ ശക്തമായത്.

Read More

ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ഇ. ഡി റിപ്പോർട്ട്

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. സ്വപ്‌ന സുരേഷിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ബംഗളൂരു മയക്കുമരുന്ന് കേസിലെ കുറ്റാരോപിതർ സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന സംശയം വ്യക്തമായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുകയാണ്. ഇതിന് പുറമെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ ചോദ്യം ചെയ്യണമെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു. ഉന്നതൻ ആരെന്ന് ഇ ഡി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം…

Read More

പാലത്തായി കേസിൽ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെൺകുട്ടിയുടെ മാതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയുടെ മാതാവാണ് കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോ കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പോക്‌സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതുമാർഗ നിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന ശീലമുണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ അവതരിപ്പിച്ച് പറയുന്ന ശീലവുമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Read More

യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍

കോന്നി:യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.തണ്ണിത്തോട്ടില്‍ ആണ് സംഭവം.തേക്കുതോട് സന്തോഷ് ഭവനത്തില്‍ അഭിലാഷിന്റെ ഭാര്യ രാജി (38) യെയാണ് വീടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 1.30 യോടു കൂടി രാജിയുടെ ഭര്‍തൃപിതാവ് ശശിധരനാണ് കത്തിക്കരഞ്ഞ നിലയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനും കൊവിഡ് പരിശോധനക്കുമായി പത്തനംതിട്ട ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ചെറിയ ശ്വാസംമുട്ടലുണ്ട്, ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു; രോഗാവസ്ഥ വെളിപ്പെടുത്തി തോമസ് ഐസക്

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ധനമന്ത്രി തോമസ് ഐസക് തന്റെ രോഗവസ്ഥ വെളിപ്പെടുത്തുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുന്ത്. രോഗം ഭേദമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും ഡയബറ്റിക്‌സ് കൂടുതലായതിനാൽ ആദ്യമായി ഇൻസുലിൻ വേണ്ടി വന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു കുറിപ്പിന്റെ പൂർണരൂപം ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനുമായി ധാരാളം സുഹൃത്തുക്കള്‍ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്നങ്ങള്‍ പൊതുവായിട്ടുണ്ട്. ഡയബറ്റിക്സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നു. ചെറിയ…

Read More