ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ പിടിയിൽ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. ബദരിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ ഇബ്രാഹിമാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ കാലുവേദന മാറ്റാനെന്ന പേരിലാണ് ഇയാൾ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും ഇതൊഴിപ്പിച്ച് തരാമെന്നും തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു