Headlines

പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയും നൽകിയ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസലും സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് വിധി പറയും. എന്‍ഐഎ അന്വേഷണത്തില്‍ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നുമായിരുന്നു ഇരുവരും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എന്‍ഐഎ വാദം. 2019 നവംബര്‍ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ഐഎ…

Read More

പാലത്തായി പീഡനക്കേസ്: പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തലശ്ശേരി പോക്‌സോ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. പീഡനത്തിന് ഇരയായെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം വാദിക്കുന്നു. പീഡനത്തിന് ഇരയായെന്ന് പറയുന്ന കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയിൽ കാര്യങ്ങളുണ്ടാക്കി…

Read More

സ്വർണക്കടത്ത് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിനീഷിന്റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം ഹവാല ബിനാമി ഇടപാടുകൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയും ഇ.ഡി അന്വേഷിക്കുന്നുണ്ട്. സ്വർണക്കടത്ത് റാക്കറ്റിന് സ്വർണം കൊണ്ടുവരാനായി ഫണ്ട് കണ്ടെത്താൻ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി വിവരം ലഭിച്ചിരുന്നു. കെ ടി റമീസ്…

Read More

ഒന്നാംവിള നെല്ല് സംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍

കൊച്ചി: സര്‍ക്കാര്‍ സപ്ലൈകോ വഴി 2020-21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. കഴിഞ്ഞ (2019-20) ഒന്നാം വിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കൊവിഡ് വ്യാപനമുളള സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷയില്‍ തിരുത്ത് ഉണ്ടെങ്കില്‍ ബന്ധപ്പെട്ട കൃഷിഭവനുകളില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ അപേക്ഷ നല്‍കി പരിഹരിക്കാവുന്നതാണെന്നും സി എം…

Read More

കോഴിക്കോട് ജില്ലയില്‍ 246 പേര്‍ക്ക് കൊവിഡ്; 145 പേർക്ക് രോഗമുക്തി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒമ്പത് പേര്‍ക്കുമാണ് പോസിറ്റീവായത്. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 213 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 97 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ നാലു പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പറേഷന്‍ പരിധിയില്‍ നാലു അതിഥി തൊഴിലാളികള്‍ക്കും പോസിറ്റീവായി. ചികിൽസയിലുള്ള…

Read More

കൊവിഡ് മൂലം സംസ്ഥാനത്ത് ഇന്ന് 13 മരണം സ്ഥിരീകരിച്ചത്

13 മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), എറണാകുളം പോക്കണംമുറിപ്പറമ്പ് സ്വദേശിനി ഷംലാ മനാഫ് (48), സെപ്റ്റംബര്‍ അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), കോഴിക്കോട് പുതിയപുറം സ്വദേശി ഉസ്മാന്‍ (80), കണ്ണൂര്‍ തിരുവാണി ടെമ്പിള്‍ സ്വദേശിനി വി. രമ (54), സെപ്റ്റംബര്‍ നാലിന് മരണമടഞ്ഞ തൃശൂര്‍ ചെങ്ങള്ളൂര്‍ സ്വദേശി ബാഹുലേയന്‍ (57), എറണാകുളം സ്വദേശി സതീഷ്‌കുമാര്‍ ഗുപ്ത (71),…

Read More

ബാലഭാസ്കറിൻ്റെ മരണം: പ്രകാശ് തമ്പി അടക്കം നാല് പേരുടെ നുണ പരിശോധന നടത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി , അർജുൻ, സോബി എന്നിവരുടെ നുണ പരിശോധന നടത്തും. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയിൽ അപേക്ഷ നൽകും.ബാലഭാസ്കർ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വർണക്കടത്ത് തുടങ്ങിയതായാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദർശിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.ദുബായിൽ തുടങ്ങിയ ബിസിനസിൽ ഒരു കോടി നിക്ഷേപിച്ചിരുന്നെന്നും 50ലക്ഷം രൂപ ബാലഭാസ്കർ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിൻ്റെ മൊഴി. ബാലഭാസ്കറിൻ്റെ അപകട മരണത്തിന്…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 20 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7,…

Read More

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160…

Read More

അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ല; തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടു, ഹോമിയോ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി

ഹോമിയോ മരുന്ന് കഴിച്ചവർക്ക് കോവിഡ് പ്രതിരോധമെന്ന തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. അശാസ്ത്രീയമായത് ചെയ്യാൻ പ്രേരിപ്പിക്കില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഹോമിയോയിൽ കൊവിഡിന് മരുന്നുണ്ടെന്നോ പ്രതിരോധിക്കുമെന്നോ താൻ പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോമിയോ വിഭാഗത്തിൻറെ പഠനം ശരിയോ തെറ്റോ എന്നു പറയാൻ താൻ ആളല്ല. എന്നാൽ പരീക്ഷിച്ച് തെളിയിച്ച് കഴിഞ്ഞാൽ മാത്രമേ മരുന്നുകൾ ഫലപ്രദം എന്നു പറയാൻ കഴിയു. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് 19 ന്…

Read More