Headlines

സംസ്ഥാനത്ത് പുതുതായി 33 ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി

33 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി…

Read More

ഇന്ന് 3349 പേർക്ക് കൊവിഡ്, 3058 പേർക്ക് സമ്പർക്കത്തിലൂടെ; 1657 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിനി ബേബി (65), മലപ്പുറം പരപ്പൂര്‍ സ്വദേശിനി…

Read More

ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സെപ്റ്റംബർ 10, 11 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും 11ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും സെപ്റ്റംബർ 12ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 13ന്…

Read More

കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യത; വരാനിരിക്കുന്നത് കടുത്ത ഘട്ടമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിൽ ഇനി വരാനിരിക്കുന്നത് കടുത്ത ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. കേസുകൾ കൂടുന്നതോടെ വെന്റിലേറ്ററുകൾക്ക് ക്ഷാമം വരും. ലോകത്ത് ഇപ്പോൾ തന്നെ വെന്റിലേറ്ററുകൾ കിട്ടാനില്ല കോളനികളിൽ രോഗം പടരാതെ നോക്കണം. മതിയായ സൗകര്യങ്ങൾ മികച്ച രീതിയിൽ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ആരും റോഡിൽ കിടക്കാൻ ഇടവരരുതെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളജിൽ സജ്ജീകരിച്ച ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുകായയിരുന്നു മന്ത്രി

Read More

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും; നിർണായക സർവകക്ഷി യോഗം നാളെ നടക്കും

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിലപാട് കൊവിഡ് വ്യാപനം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനോട് സർക്കാർ ആദ്യ ഘട്ടത്തിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അയഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവെക്കുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൽഡിഎഫ് നിലപാട് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ ഈ…

Read More

റംസിയുടെ ആത്മഹത്യ: സീരിയൽ നടി ലക്ഷ്മിയും കുടുംബവും മുങ്ങി; ഫോൺ സ്വിച്ച്ഡ് ഓഫ്

കൊല്ലം കൊട്ടിയത്ത് വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനം നൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മിയും കുടുംബവും മുങ്ങി. ലക്ഷ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്നലെ നിർദേശം നൽകിയിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് പോലീസ് വസതിയിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ഇവരുടെ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. നടിയുടെ കൂടെ ഷൂട്ടിംഗിന് കൂട്ട് പോകണമെന്ന് പറഞ്ഞാണ് റംസിയെ ഹാരിസും ബന്ധുക്കളും ചേർന്ന് സംസ്ഥാനത്തിന് പുറത്തു…

Read More

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; രണ്ടും പത്തനംതിട്ടയിൽ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ്. വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാൽ(29), പന്തളം സ്വദേശി റജീന(44) എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് പ്രമേഹ രോഗബാധിതനായിരുന്നു. റജീന വൃക്ക രോഗത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഒരാൾ തൂങ്ങിമരിച്ചു. കലഞ്ഞൂർ സ്വദേശി നിഷാന്താണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് ആത്മഹത്യ. ഭാര്യയെ ഫോൺ ചെയ്ത് വിവരം അറിയിച്ച ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

Read More

സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ ചുമത്തും; ഒരു വർഷം കരുതൽ തടങ്കൽ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മേൽ കോഫെപോസ നിയമം ചുമത്തും. ഇതിന്റെ നടപടിക്രമങ്ങൾക്ക് തുടക്കമായി. കൊച്ചി കസ്റ്റംസ് പ്രിവന്റീവാണ് നടപടികൾ ആരംഭിച്ചത്. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ അടക്കമുള്ള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കുന്നതിനായാണ് കോഫെപോസ ചുമത്തുന്നത്. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരെയാണ് സാധാരണ ഈ നിയമം ചുമത്താറുള്ളത്. കോഫെപോസ ബോർഡിന് മുന്നിൽ ഇതിനായി അപേക്ഷ സമർപ്പിക്കും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ സമിതിയാണ് ഇതിനായുള്ള അനുമതി നൽകേണ്ടത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണെന്ന്…

Read More

മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് സൂചന; ബിനീഷ് കൊടിയേരിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചേക്കും

കൊച്ചി: ബിനീഷ് കൊടിയേരിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി എന്‍ഫോഴ്‌സമെന്റ് വിലയിരുത്തിയതായി സുചന.ഇതേ തുടര്‍ന്ന് ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.ഇന്നലെ 11 മണിക്കൂറോളം ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലില്‍ ബിനിഷ് നല്‍കിയ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിച്ചു വരികയാണ്.ഇതിനു ശേഷം ബിനീഷുമായി ബന്ധപ്പെട്ട ചിലരെക്കൂടിയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഇതിനു ശേഷമായിരിക്കും ബിനീഷിനെ വീണ്ടും വിളിപ്പിക്കുകയെന്നാണ് അറിയുന്നത്. എന്‍ഫോഴ്‌സമെന്റിന്റെ നോട്ടീസ് പ്രകാരം കൊച്ചിയിലെ ഓഫിസില്‍…

Read More

സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ജീവനൊടുക്കി

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ ജീവനൊടുക്കി. പത്തനംതിട്ടയിൽ കലഞ്ഞൂർ സ്വദേശി നിഷാന്ത് (41) ആണ് റാന്നി പെരുമ്പുഴയിലുള്ള ക്വാറൻ്റീൻ സെൻ്ററിലെ ഫാനിൽ തൂങ്ങി മരിച്ചത്. ക്വാറന്‍റീനിലിരിക്കെ മദ്യം ലഭിക്കാത്തതാണ് ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണമെന്നാണ് പോലീസ് പറയുന്നത്. ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. കോവിഡ് നിരീക്ഷണത്തിലും, ചികിത്സയിലും കഴിയുന്നവർ ആത്മഹത്യ ചെയ്യുന്ന സംഭവം സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കോവിഡ് കാലത്തെ…

Read More