Headlines

മൂന്നര മാസത്തേക്ക് വേണ്ടി മാത്രം ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നര മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ വഴിയാണ് യോഗം നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിനൊപ്പം തദ്ദേശതെരഞ്ഞെടുപ്പും നീട്ടിവയ്ക്കാൻ സർവകക്ഷിയോഗത്തിൽ അഭിപ്രായമുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കും. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവയ്ക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നത്. ഉപതെരഞ്ഞെടുപ്പുകൾ നടത്തുന്നതിനോട് സർക്കാരിന്…

Read More

നെയ്യാറ്റിൻകരയിൽ യുവതി സിപിഎം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ; പാർട്ടി അംഗമല്ലെന്ന് ജില്ലാ സെക്രട്ടറി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവതി സിപിഎം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. കഴിഞ്ഞ ദിവസമാണ് ആശവർക്കറായ പാറശാല അഴകിക്കോണം സ്വദേശി ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 41 വയസ്സായിരുന്നു. ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ് ഇവർ. ആശയെ രണ്ട് ദിവസമായി കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു അതേസമയം സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ആർ ഡി ഒ എത്തിയ ശേഷം മാത്രമേ മൃതദേഹം നീക്കാൻ അനുവദിക്കുകയുള്ളുവെന്ന് നാട്ടുകാർ പറയുന്നു. അതേസമയം പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നിടത്തല്ല യുവതി മരിച്ചതെന്ന് സിപിഎം…

Read More

മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു; പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ രോഗം സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസക്കിനൊപ്പം ഇ പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. മന്ത്രിക്ക് നിലവിൽ രോഗലക്ഷണമോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ല.

Read More

അടുത്ത മൂന്ന് ദിവസത്തേക്ക്‌ കൂടി ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുക. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ…

Read More

ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വ്യാജസിദ്ധൻ പിടിയിൽ

ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ പിടിയിൽ. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. ബദരിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ ഇബ്രാഹിമാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ മാതൃസഹോദരിയുടെ കാലുവേദന മാറ്റാനെന്ന പേരിലാണ് ഇയാൾ വീട്ടിലെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്നും ഇതൊഴിപ്പിച്ച് തരാമെന്നും തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ അപേക്ഷ ഡി.ജി.സി.എ തള്ളി. ഈ മാസം 14ന് നഴ്‌സുമാരെ കൊണ്ടുവരാനുള്ള യാത്രക്കാണ് സൗദി എയര്‍ലൈന്‍സ് അനുമതി തേടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുകയും 18 ഓളം പേര്‍ മരണപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഡി.ജി.സി.എ നിഷേധിച്ചത്. അതേസമയം, റണ്‍വേ സുരക്ഷിതമല്ലെന്ന് പറഞ്ഞ് 2015 മുതല്‍ കരിപ്പൂരില്‍ വലിയ…

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ആറിനാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരത്തെയും മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. കരിപ്പൂര്‍ സന്ദര്‍ശന സമയത്ത് സമ്പര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആന്റിജെന്‍ പരിശോധന നടത്തിയത്.

Read More

രണ്ടില തർക്കം കോടതിയിൽ; പിജെ ജോസഫ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളാ കോൺഗ്രസ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പി ജെ ജോസഫ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെന്നാണ് ജോസഫ് ആരോപിക്കുന്നത്. 450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. ഈ യോഗം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന്…

Read More

നിരവധി സ്വർണക്കടത്ത് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ രഞ്ജിത്തും സംഘവും പിടിയിൽ

സ്വർണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ രഞ്ജിത്തും സംഘവും തിരുവനന്തപുരത്ത് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ രഞ്ജിത്തിന്റെ പേരിൽ മുപ്പതിലേറെ കേസുകളുണ്ട്. വിതുര പോലീസാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് സ്വർണക്കടത്ത്, ഹവാല, കുഴൽപ്പണം, ഭീഷണിപ്പെടുത്തി പണം തട്ടൽ, വധശ്രമം എന്നീ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. കോയമ്പത്തൂരിലും ഇയാളുടെ പേരിൽ കേസുണ്ട്. കൂത്തുപറമ്പിൽ കള്ളക്കടത്ത് ഏജന്റിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ്. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച രഞ്ജിത്ത് വിവിധ സ്ഥലങ്ങളിലായി…

Read More

ഇന്ന് 1657 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 26,229 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തരായത് 1657 പേർ. തിരുവനന്തപുരം 483, കൊല്ലം 103, പത്തനംതിട്ട 53, ആലപ്പുഴ 87, കോട്ടയം 106, ഇടുക്കി 15, എറണാകുളം 116, തൃശൂർ 83, പാലക്കാട് 33, മലപ്പുറം 119, കോഴിക്കോട് 178, വയനാട് 10, കണ്ണൂർ 144, കാസർഗോഡ് 127 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 72,578 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More