സോയയിലുണ്ട് അതിശയിപ്പിക്കും ആരോഗ്യഗുണങ്ങൾ; പക്ഷേ പുരുഷൻമാർ ശ്രദ്ധിക്കേണ്ടതുണ്ട്
ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പയര്‍ വര്‍ഗമാണ് സോയാബീന്‍. ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ സോയാബീന്‍ കൃഷി ചെയ്യാനും എളുപ്പമാണ്. ഒരു എണ്ണക്കുരു കൂടിയാണിത്. സോയ പാല്‍, ടെക്സ്ചര്‍ ചെയ്ത പച്ചക്കറി പ്രോട്ടീന്‍, സോയാ ചങ്ക്‌സ് തുടങ്ങിയ രൂപങ്ങളിലാണ് ഈ പയറുവര്‍ഗം കൂടുതലായി ഉപയോഗിക്കുന്നത്. ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ സോയ ഉല്‍പന്നങ്ങളെ സസ്യാഹാരികള്‍ക്ക് അനുയോജ്യമായ പ്രോട്ടീന്‍ സ്രോതസ്സാക്കി മാറ്റുന്നു. മറ്റേതു വിളയെക്കാളും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതു വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതിന്റെ ഒരു കാരണം….
