പാലിനൊപ്പം വാഴപ്പഴം കഴിക്കരുത്; കാരണം
ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ലെന്നാണ് ആയുർവേദം പറയുന്നത്. ഇക്കൂട്ടത്തിലൊന്നാണ് പാലും പഴവും. ഇവയിൽ രണ്ടിലും നിറയെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഒരുമിച്ചു കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. പാലിനൊപ്പം വാഴപ്പഴം കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം നോക്കാം, ആയുർവേദത്തിൽ പറയുന്നതിനുസരിച്ച്, വ്യത്യസ്ത രുചി, ഊർജം, ദഹനാനന്തര ഫലങ്ങൾ എന്നിവയുള്ള രണ്ടോ അതിലധികമോ ഭക്ഷണങ്ങൾ സംയോജിപ്പിക്കുമ്പോൾ അഗ്നി അമിതമായേക്കാം. ഈ ഭക്ഷണങ്ങൾ പ്രത്യേകം കഴിക്കുമ്പോൾ അഗ്നിയെ ഉത്തേജിപ്പിക്കുകയും വേഗത്തിൽ ദഹിപ്പിക്കുകയും ചെയ്യും. പാലുൽപ്പന്നങ്ങളും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിൽ വിഷവസ്തുക്കളെ…
