മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ഇതാ നാല് സിമ്പിൾ ടിപ്സ്

  മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്നുപോയാലും അവശേഷിപ്പിക്കുന്ന പാടുകൾ മുഖത്ത് ഏറെ കാലം കാണും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ അകറ്റാൻ വ്യത്യസ്ത ക്രീമുകൾ പലതും വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് അധികവും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം… ഒന്ന്… വെളിച്ചെണ്ണയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുഖക്കുരു ഉൾപ്പെടെയുള്ള എല്ലാത്തരം ചർമ്മ അവസ്ഥകൾക്കും പരിഹാരം കാണാൻ കഴിയും. ഇത് പൂർണ്ണമായും വിറ്റാമിൻ കെ, ഇ എന്നിവയാൽ…

Read More

മധുരക്കിഴങ്ങ്; ഡയബറ്റിസ് തടയും: ക്യാൻസറിനെ പ്രതിരോധിക്കും

  സാധാരണക്കാരന്റെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒരു കിഴങ്ങു വർഗമാണ് മധുരക്കിഴങ്ങ്. കപ്പ നടും പോലെ പറമ്പുകളിൽ നട്ടു വിളവെടുത്തിരുന്ന മധുരക്കിഴങ്ങ് അന്നജത്തിന്റെ ഒരു കലവറയാണ്. ഉരുളക്കിഴങ്ങു നമ്മുടെ നിത്യ ജീവിതത്തിലെ ഒരു സ്ഥിരം സാന്നിധ്യമാകുന്നതിനും എത്രയോ മുൻപ് തന്നെ മധുരക്കിഴങ് നമുക്ക് പരിചിതമായിരുന്നു. പച്ചയ്ക്കുപോലും നേരിയ മധുര രസമുള്ള ഈ കിഴങ്ങ് കഴിക്കാവുന്നതാണ്. ആഗോളഭക്ഷ്യവിളകളില്‍ ആറാം സ്ഥാനത്താണ് മധുരക്കിഴങ്ങ് അഥവാ ചക്കരക്കിഴങ്ങിൻറെ സ്ഥാനം. ഇതിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം നിര്‍മ്മിക്കുന്നുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ്…

Read More

കോഴിമുട്ട പൊണ്ണത്തടി കുറയ്ക്കും; അറിയാം കോഴിമുട്ടയുടെ അഞ്ചു ഗുണങ്ങൾ

കോഴി മുട്ട ഭക്ഷണത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. കർണാടകയിൽ ചില സ്‌കൂളുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ കോഴിമുട്ട നൽകണമെന്ന ആവശ്യം ചില വിഭാഗങ്ങൾ അംഗീകരിച്ചിട്ടില്ല. എന്തായാലും കോഴിമുട്ടയ്ക്ക് ഒത്തിരി ഗുണങ്ങളുണ്ട്. അണ്ടിപ്പരിപ്പ്, മത്സ്യം എന്നിവയോട് അലർജിയുള്ള ആളുകൾക്ക് അവരുടെ ഭക്ഷണത്തിൽ ഒമേഗ -3 യും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മുട്ടകൾ ഉൾപ്പെടുത്താവുന്നതാണ്. ഈ പോഷകങ്ങൾ ഉള്ളതിനാൽ, മുട്ട പ്രഭാതഭക്ഷണത്തിൽ കഴിക്കുന്നത് കൂടുതൽ നേരം വയറു നിറയുന്നതിനും ഉച്ചഭക്ഷണം ഒഴിവാക്കുന്നതിനും സഹായിക്കും, പൊണ്ണത്തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലൂടെ ആരോഗ്യകരമായ…

Read More

യുകെയിലേത് പോലെ ഇന്ത്യയില്‍ സാഹചര്യങ്ങള്‍ മോശമാകില്ലെന്ന് പ്രതീക്ഷിക്കാം; എയിംസ് മേധാവി

ഒമിക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ അറിയിച്ചു. യുകെയില്‍ അതിവേഗമാണ് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമിക്രോണ്‍ പടന്നു പിടിക്കല്‍ ഇന്ത്യ നിരീക്ഷിക്കണമെന്നും, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറടുക്കണമെന്നും ഗുലേറിയ പറഞ്ഞു. യുകെയിലേത് പോലെ സാഹചര്യങ്ങള്‍ മോശമാവില്ലെന്ന് പ്രതീക്ഷിക്കാം. അതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഒമിക്രോണിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും, രോഗം കൂടുതലുള്ള മേഖലയിലും ജാഗ്രത പാലിക്കാനും, കൃത്യമായ നിരീക്ഷണം തുടരാനും…

Read More

വണ്ണം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?

  പലർക്കും ഇഷ്ടമുള്ള ഒന്നാണ് കട്ടൻ കാപ്പി (Black Coffee). ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് പലരും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കട്ടൻ കാപ്പി ഭാരം കുറയ്ക്കാൻ (Weight Loss) സഹായിക്കുമോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുന്നു. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചതാണെന്നാണ്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുകയും…

Read More

കുട്ടികളിൽ അമിതവണ്ണം ആപത്ത്; പുതിയ പഠനം പറയുന്നത്

  അമിതവണ്ണമുള്ള കുട്ടികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ജോർജിയ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. പൊണ്ണത്തടി കുട്ടികളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളായ ജോസഫ് കിൻഡ്‌ലർ പറഞ്ഞു. കോളേജ് ഓഫ് ഫാമിലി ആൻഡ് കൺസ്യൂമർ സയൻസസിലെ പോഷകാഹാര ശാസ്ത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറുമാണ് ഇദ്ദേഹം. ‘പീഡിയാട്രിക് ഒബിസിറ്റി ജേണലിൽ’ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 600-ലധികം കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും വയറിലെ വിസറൽ കൊഴുപ്പിന്റെ അളവും ധമനികളിലെ കാഠിന്യവും പഠനത്തിൽ പരിശോധിച്ചു….

Read More

ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാം,​ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

  അനാരോഗ്യകരമായ ഭക്ഷണവും വ്യായാമത്തിന്റെ കുറവും ‌ആർത്തവ ദിനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ആർത്തവ ദിവസങ്ങളിൽ വ്യായാമം ഒഴിവാക്കാതിരുന്നാൽ അസ്വസ്ഥത കുറയ്ക്കാം. തലവേദന, ക്ഷീണം എന്നിവയെ കുറയ്ക്കാനും വ്യായാമം സഹായിക്കും. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആർത്തവകാല ലക്ഷണങ്ങളെ കൂടുതൽ വഷളാക്കിയേക്കാം. കൂടാതെ ഐസ്ക്രീം, ചീസ്, ബട്ടർ തുടങ്ങിയ പാലുത്പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കേണ്ടതുണ്ട്. കാരണം ഇവ ചിലരിൽ വായു പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇടവിട്ടുള്ള കാപ്പികുടി ഒഴിവാക്കണം. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ധാതുക്കൾക്ക് അസ്വസ്ഥതകൾ കൂട്ടും. ആർത്തവ…

Read More

മുഖത്തെ കറുത്തപാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ

  സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ഇതിൽ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്. വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണർപ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാർവാഴ. ഇത് ശരീരത്തിലെ പിഎച്ച് ലെവൽ…

Read More

ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനം

  ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനം ഇന്ന് യുവാക്കളില്‍ രക്തസമ്മര്‍ദ്ദം (Blood Pressure) അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയാഘാതം (Heart Attack), പക്ഷാഘാതം (Stroke) പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കാം. അതിനാല്‍ തന്നെ ബിപി നിയന്ത്രണത്തിലാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ ഭക്ഷണ രീതിയിലൂടെ രക്തസമ്മർദ്ദത്തെ ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്താനാകും. ഇപ്പോഴിതാ…

Read More

മഞ്ഞുകാലത്ത് ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ടത്

    ഓരോ കാലാവസ്ഥയും മാറുന്നതിന് അനുസരിച്ച് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍  നമ്മെ അലട്ടാം. അത്തരത്തില്‍ മഞ്ഞുകാലത്ത്  ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നൊരു പ്രശ്‌നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത് ( Chapped Lips). എങ്ങനെയാണ് ഇതിന് പരിഹാരം കാണുക? ചുണ്ടിലെ ചര്‍മ്മത്തില്‍ ‘ഓയില്‍’ ഗ്രന്ഥിയില്ല. അതിനാല്‍ തന്നെ ചുണ്ടില്‍ എണ്ണമയം എപ്പോഴും ഉണ്ടായിരിക്കുകയുമില്ല. തണുപ്പ് കാലം കൂടിയാകുമ്പോള്‍ ചുണ്ടിലെ തൊലി, വരണ്ടുപോവുകയാണ്. ഇത് പിന്നീട് പാളികളായി അടര്‍ന്നുവീഴുകയും ചെയ്യുന്നു. കാലാവസ്ഥയ്ക്ക് പുറമെ വൈറ്റമിന്‍ കുറവ്, സോപ്പ്, പൗഡര്‍, മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ…

Read More