രാത്രി വൈകിയും ഉറക്കം വരുന്നില്ലേ?: എങ്കിൽ ഈ വിദ്യ പരീക്ഷിക്കൂ
രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാതിരിക്കുന്നതും, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതും, ഇടവിട്ട് ഉണര്‍ന്ന് ഉറക്കം മുറിഞ്ഞുപോകുന്നതും എല്ലാം പതിവാണോ? ഇവയെല്ലാം തന്നെ പതിവാണെങ്കില്‍ അത് കാര്യമായ പ്രശ്‌നമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങള്‍ വരാം. ഈ കാരണങ്ങളെ മനസിലാക്കി, ഇവയെ പരിഹരിച്ചില്ലെങ്കില്‍ പിന്നീട് മറ്റ് പല ശാരീരിക- മാനസിക വിഷമതകളും ഇതുമൂലമുണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോരായ്കകള്‍, ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിങ്ങനെ പലവിധ അസുഖങ്ങളും…
