വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി; പഠനം
കൊവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ വാക്‌സിന്‍ മാത്രമാണ് ഇപ്പോഴും നമുക്ക് ലഭ്യമായ മാര്‍ഗം. അതേസമയം, ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ആശങ്കകളാണ് ഇന്നും പലര്‍ക്കും ഉള്ളത്. എന്നാല്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ കൊവിഡ് വാക്സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും ആന്‍റിബോഡികള്‍ ലഭിക്കുമെന്നും ഇതവര്‍ക്ക് കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നുമാണ് പുതിയ…
