കുമ്പളങ്ങ നിസ്സാരമല്ല; സവിശേഷ സ്ഥാനമുണ്ട് ആയുര്‍വേദത്തിൽ
കുമ്പളങ്ങ നിസ്സാരമല്ല; സവിശേഷ സ്ഥാനമുണ്ട് ആയുര്‍വേദത്തിൽ അകം പൊള്ളയായ തണ്ടുകളാൽ പടർന്നുകയറുന്നൊരു വള്ളിസസ്യമാണ് കുമ്പളം. വള്ളിഫലങ്ങളിൽ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആയുർവേദം പറയുന്നു. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധഗുണമേറെയും. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, മൂത്രതടസ്സം, ആമാശയ രോഗങ്ങൾ, അർശസ്സ് എന്നിവയുടെ ചികിത്സയിൽ കുമ്പളങ്ങ പ്രയോജനപ്പെടുത്തുന്നു. പോഷകസമ്പന്നമാണ് കുമ്പളങ്ങ. ബുദ്ധിശക്തിക്കും ശരീരബലത്തിനും കുമ്പളം ഗുണകരമാണ്. കൂശ്മാണ്ഡം, ബൃഹത്ഫല, പീതപുഷ്പ എന്നീ പേരുകളും കുമ്പളത്തിനുണ്ട്. കുമ്പളത്തിന്റെ വള്ളി, ഫലം, തൊലി,…