അർബുദ രോഗം മുതൽ പ്രമേഹം വരെ തടയും; ബീൻസിന്റെ ആരോഗ്യഗുണങ്ങൾ അറിയാം

നമ്മളിൽ ഭൂരിഭാഗം പച്ചക്കറികളിൽ ബീൻസിനോട് മുഖം തിരിക്കുന്നവരാണ് പേരും.  അത്ര രുചികരമല്ലെങ്കിലും ഏറെ ഗുണങ്ങളാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.  ബീൻസ് എന്ന് പറയുന്നത് ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ ശക്തമായ ഉറവിടമാണ്. ചില ജനന വൈകല്യങ്ങൾ തടയുന്നതിനും ചില ക്യാൻസറുകളുടെയും ഹൃദ്രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും  ഇവ ഏറെ  സഹായിക്കും.

ബീൻസിലടങ്ങിയിരിക്കുന്ന ഫൈബർ വിവിധതരം അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവ തടയാൻ സഹായിക്കുന്നു. ഫൈബർ, ദഹനാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും. അസ്ഥികളുടെ ആരോഗ്യത്തെ ബീൻസിലെ കാൽസ്യം  പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പൊതുവേ സ്തനാർബുദ സാധ്യത ബീൻസ് കഴിക്കുന്നത്  കുറയ്ക്കുന്നു. അതുപോലെ,വൻകുടൽ കാൻസറിനുള്ള സാധ്യതയും ബീൻസ് കഴിക്കുന്നതിലൂടെ  കുറയ്ക്കും. ക്യാൻസറിനെ പ്രതിരോധിക്കുന്ന വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങളാൽ സമ്പന്നമാണ് ബീൻസ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്..

ഹൃദ്രോഗത്തിനുള്ള സാധ്യത പൊതുവെ പയർവർഗ്ഗങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നു. ഇതിന് കാരണമാകുന്നത് ഫൈബറും ഫോളേറ്റുമാണ്. ബീൻസിൽ വിറ്റാമിൻ ബി 12  അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലും ഗ്രീൻ ബീൻസിലെ മഗ്നീഷ്യം  പങ്കുവഹിക്കുന്നു.