ഗര്‍ഭകാലത്ത് ചെറിയ അളവില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യകരമെന്ന് പഠനം
ഗര്‍ഭകാലത്ത് സാധാരണ ഗതിയില്‍ അത്ര ശുപാര്‍ശ ചെയ്യപ്പെടുന്ന സംഗതിയല്ല കാപ്പി. ഗര്‍ഭിണിയാകുന്നതോടെ കാപ്പി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും നിരവധി. എന്നാല്‍ അല്‍പ സ്വല്‍പം കാപ്പിയൊക്കെ ഗര്‍ഭകാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 2009നും 2013നും ഇടയില്‍ 2500ലേറെ ഗര്‍ഭിണികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗര്‍ഭത്തിന്‍റെ 10, 13 ആഴ്ചകളില്‍ ഇവരുടെ രക്ത പ്ലാസ്മയിലുള്ള കഫൈനിന്‍റെ അളവ് ഗവേഷകര്‍ അളന്നു. ഓരോ ആഴ്ചയും കഴിക്കുന്ന…
