ഇവയോടൊപ്പം മുട്ട കഴിക്കരുത്; അപകടമാണ്

  ആരോഗ്യത്തിന് മുട്ട വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചില ഭക്ഷണങ്ങള്‍ ചില പ്രത്യേക സമയത്ത് ചില ഭക്ഷണത്തിന്റെ കൂടെ കഴിക്കുമ്പോള്‍ മാത്രമേ അത് ആരോഗ്യം നല്‍കുന്നുള്ളൂ. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ ആരോഗ്യമുള്ള വ്യക്തിയാക്കും എന്നുള്ളതാണ്. എന്നിരുന്നാലും, ഏതെങ്കിലും ഭക്ഷണ സംയോജനം തെറ്റാണെങ്കില്‍, അത് നിങ്ങളുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. ആയുര്‍വ്വേദം ഭക്ഷണത്തിന്റെ കാര്യത്തില്‍…

Read More

കോവിഡ് ബാധയ്ക്ക് ശേഷമുള്ള ആന്‍റിബോഡികള്‍ കുറഞ്ഞത് 10 മാസം നിലനില്‍ക്കുമെന്ന് പഠനം

  കോവിഡ് ബാധിതരില്‍ സ്വാഭാവികമായി ഉണ്ടാകുന്ന രോഗപ്രതിരോധം കുറഞ്ഞത് 10 മാസം വരെ നീണ്ടു നില്‍ക്കാമെന്ന് യുകെയില്‍ നടന്ന പുതിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് ആദ്യ തരംഗത്തിനിടെ രോഗബാധിതരായവരുടെ രക്തത്തിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 10 മാസം വരെ ആന്‍റിബോഡികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രോഗബാധയുടെ സമയത്തെ മൂര്‍ധന്യാവസ്ഥയില്‍ നിന്ന് ആന്‍റിബോഡികളുടെ തോത് കുറഞ്ഞ് വരുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വൈറസിന്‍റെ സാന്നിധ്യത്തെ നിര്‍വീര്യമാക്കാന്‍ കഴിയുന്നത്ര അളവിലുള്ള ആന്‍റിബോഡികള്‍ ശരീരത്തില്‍ പിന്നെയും ശേഷിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍…

Read More

മാതളനാരങ്ങയുടെ തൊലിയിലുണ്ട് അതിശയിപ്പിക്കും ഗുണങ്ങൾ

  പഴങ്ങൾ കഴിക്കുകയും പഴത്തോല് വലിച്ചെറിയുകയുമാണല്ലോ പതിവ്. എന്നാൽ മാതളനാരങ്ങയുടെ തോല് ഇനി മുതൽ വലിച്ചെറിയേണ്ട. പഴത്തോളംതന്നെ ഗുണങ്ങൾ അടങ്ങിയതാണ് മാതളത്തോലും. മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്‌സിഡന്റുകൾ മാതളപ്പഴത്തിന്റെ തോലിലും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്തസമ്മർദവും എല്ലാം നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. മാതളത്തൊലിയും ഔഷധഗുണങ്ങൾ ഏറെയുള്ളതാണെന്ന് ആയുർവേദം പറയുന്നു. പഴത്തിന്റെ തൊലി പൊളിച്ച ശേഷം നന്നായി ഉണക്കിപ്പൊടിക്കാം. ഇത് തിളച്ചവെള്ളത്തിൽ ചേർത്ത് കുടിക്കാം. ∙ ചർമത്തിന്റെ ആരോഗ്യം ആന്റി…

Read More

രാത്രി പഴം കഴിയ്ക്കുന്ന ശീലമുണ്ടോ; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

  രാത്രി പഴം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അങ്ങനെയുള്ളവര്‍ ചില സത്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്‌ അത്താഴശേഷം കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്‌. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്‌ക്കാം. എന്നാല്‍ അത്താഴശേഷം ഇതു കഴിയ്ക്കുമ്പോള്‍ പിറ്റേന്നു രാവിലെയുള്ള നല്ല ശോധന എന്ന ഉദ്ദേശം ആണ് പലര്‍ക്കും. ഓരോ സമയത്തും പഴം കഴിയ്ക്കുമ്പോൾ ഗുണങ്ങള്‍ പലതാണ്‌. അത്താഴശേഷവും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്‌. അത്താഴശേഷം പഴം കഴിയ്‌ക്കുമ്പോള്‍ എന്തു സംഭവിയ്‌ക്കുന്നുവെന്നു നോക്കാം. പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് പഴം. ഇത് ബിപി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌…

Read More

മെലിഞ്ഞവര്‍ തടിക്കാന്‍ ഈ സൂത്രമാണ് മികച്ചത്

  മെലിഞ്ഞവര്‍ തടിക്കാന്‍ ഈ സൂത്രമാണ് മികച്ചത് ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ശരീരത്തിന് തടിയും കരുത്തും കുറയുന്നത്. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ ആത്മവിശ്വാസക്കുറവും ആരോഗ്യക്കുറവും ഉണ്ടാക്കുന്നതാണ്. എന്തൊക്കെ കഴിച്ചാലും പലപ്പോഴും തടി വെക്കാത്തതാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തടി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഏത്തപ്പഴവും നെയ്യും കഴിക്കുന്നത് നല്ലതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് പകരം അത് കഴിക്കുന്നതിലൂടെ…

Read More

ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് ഒരിക്കിലും ഈ ഭക്ഷണ സാധനങ്ങള്‍ കൊടുക്കരുത്

ഏറ്റവും കഠിനമായ ഉത്തരവാദിത്വങ്ങളിലൊന്നാണ് പേരന്റിങ്. നവജാത ശിശുക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലും പലർക്കും പല തരത്തിലുള്ള ഉത്കണ്​ഠയാണ് ഉള്ളത്. മുതിര്‍ന്നവരുടെ ശരീരം ആവശ്യപ്പെടുന്നതല്ല കുഞ്ഞുങ്ങളുടെ കുഞ്ഞ് ശരീരത്തിന്റെ ആവശ്യം. നമ്മള്‍ താങ്ങുന്ന പലതും അവര്‍ക്ക് താങ്ങാനാകുന്നതല്ല. അത്തരം വിഷയങ്ങളെല്ലാം മനസില്‍ കരുതിവേണം അവരുടെ ഭക്ഷണകാര്യങ്ങള്‍ നോക്കാന്‍. ചില ഭക്ഷണങ്ങള്‍, ഭക്ഷണത്തിലെ തന്നെ ചില പ്രത്യേക ഘടകങ്ങള്‍ ഒന്നും കുഞ്ഞുങ്ങള്‍ക്ക് താങ്ങാനാകില്ല. അത്തരത്തില്‍ ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് നല്‍കിക്കൂടാത്ത ചില ഭക്ഷണ സാധനങ്ങളെക്കുറിച്ച് നമ്മുക്ക് നോക്കാം…

Read More

ആരോഗ്യമുള്ള തലമുടിക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മൂന്ന് പോഷകങ്ങൾ

  ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. മുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. പ്രായം, രക്തത്തിലെ ഹോർമോണുകൾ ഇവയും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങളും പോഷകങ്ങളുടെ അഭാവവും മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ജീവിതശൈലിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ തലമുടി വളരാനും പൊഴിയാനും എല്ലാം കാരണമാകും. ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചില്ലെങ്കിൽ, സ്‌ട്രെസ് മൂലം വിഷമിക്കുന്നുവെങ്കിലൊക്കെ മികച്ച ഭക്ഷണവും മുടി സംരക്ഷിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും അവലംബിച്ചാലും തലമുടിയുടെ ആരോഗ്യം നഷ്‌ടപ്പെടും. സമ്മർദം…

Read More

പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ

  പ്രതിരോധശേഷി കൂട്ടാനായി കുടിക്കാം ഈ ഹെർബൽ ചായകൾ ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല, അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്. വയറ്റിലെ അസ്വസ്ഥതകളും ജലദോഷം, തലവേദന എന്നിവ തടയാൻ ഹെർബൽ ടീയ്ക്ക് സാധിക്കും. ഈ കൊവി‍ഡ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഹെർബൽ ചായകൾ പരിചയപ്പെടാം.. ഒന്ന്… ജലദോഷവും ചുമയും നീക്കാന്‍ ഉത്തമമാണ് ഇ‍ഞ്ചി ചായ. ഇഞ്ചിയിലെ ജിഞ്ചറോൾസ് എന്ന സംയുക്തം അണുക്കളെ കൊല്ലാന്‍…

Read More

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? ഇതാ നാല് ടിപ്സ്

  ചുണ്ട് വരണ്ട് (dry skin) പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതലും കണ്ട് വരുന്നത്. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും (petroleum jelly) മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ വീട്ടിലുണ്ട് പരിഹാരം… ഒന്ന്… ഒലിവ് ഓയിൽ വരണ്ട ചർമ്മത്തിന് നല്ലൊരു പ്രതിവിധിയാണ്. ഒലിവ് ഓയിലിൽ നിരവധി ആന്റി ഓക്സിഡന്റുകളുണ്ട്. ചുണ്ടിന് ആവശ്യമായ പോഷണം നൽകാൻ ഇത് സഹായിക്കും. ചുണ്ടിൽ ഒലിവ് ഓയിൽ പുരട്ടുന്നത് ഫിനിഷിങ് നൽകാനും…

Read More

അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ദോഷം ഇതാണ്

ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് നമ്മളെല്ലാവരും ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നു. ശരീരത്തിന്റെ പോഷണത്തിനും ദീര്‍ഘായുസ്സിനുമായി ഓരോരുത്തരേയും അവരുടെ ഭക്ഷണശീലം സഹായിക്കും. നമ്മുടെ ശരീരത്തിന് നല്‍കുന്ന ആഹാരം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ, നാം കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവരങ്ങളും ഇന്ധനവും നല്‍കുന്നു. ശരീരത്തിന് ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍, നമ്മുടെ ഉപാപചയ പ്രക്രിയകള്‍ ബാധിക്കുകയും നമ്മുടെ ആരോഗ്യം…

Read More