പാദം വിണ്ടുകീറൽ: ശ്രദ്ധിക്കേണ്ടത്
ചർമത്തിന്റെ വരൾച്ചയാണ് പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം. ഇതിനോടനുബന്ധിച്ചു ചർമത്തിന്റെ കട്ടി വർധിക്കുകയും ചെയ്യുന്നു. കാൽവെള്ളയുടെ നിറം മഞ്ഞകലർന്നതോ ബ്രൗണ്‍ നിറമായോ മാറുന്നു. പാദങ്ങൾ ഭാരം താങ്ങുമ്പോൾ കാൽവെള്ളയിലെ കട്ടികൂടിയ ചർമം വശങ്ങളിലേക്ക് വികസിക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. തുടക്കത്തിൽ ആഴം കുറഞ്ഞവയാണെങ്കിൽ പിന്നീടതിന്റെ ആഴം വർധിക്കുകയും വേദനയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. ചിലപ്പോൾ വിണ്ടുകീറിയ പാദത്തിൽനിന്നു രക്തം പൊടിയുകയും ചെയ്യാറുണ്ട്. വിണ്ടുകീറലിൽ അണുബാധ ഉണ്ടാവുകയും അതിൽ പഴുപ്പ് നിറയുകയും ചെയ്യും. വരണ്ട ചർമത്തിന്റെ പുറമേ താഴെപറയുന്ന ഘടകങ്ങളും പാദം…