ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ മറന്നു പോവുന്നതെന്തു കൊണ്ട് ?
രസകരമായ സ്വപ്നങ്ങളും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും മാറി മാറി നമ്മെ തഴുകാറുണ്ട്. ചില സ്വപ്നങ്ങൾ ഉറക്കത്തിന് ശേഷം മറന്നുപോയേക്കാം. എന്നാൽ മറ്റുചിലത് ഓർമയിൽ തങ്ങി നിൽക്കാറുമുണ്ട്. നമ്മൾ മനസിലാക്കിയിട്ടുള്ളതിനെക്കാളും മനോഹരമാണ് സ്വപ്നം. കാഴ്ചയില്ലാത്തവരിലും നിറങ്ങളുടെ ലോകം സമ്മാനിക്കാൻ സ്വപ്നങ്ങൾക്ക് സാധിക്കാറുണ്ട്. സ്പർശനത്തിൽ നിന്നോ ശബ്ദത്തിൽ നിന്നോ മണത്തിൽ നിന്നോ അവർ അറിഞ്ഞ അനുഭവങ്ങൾ ആണ് അവരുടെ സ്വപ്നങ്ങളിലെ നിറങ്ങൾ. പല സ്വപ്നങ്ങൾക്കും നിമിഷ നേരത്തെ ആയുസ്സ് മാത്രമേയുള്ളൂ. നമ്മൾ കാണുന്ന അമ്പത് ശതമാനത്തോളം സ്വപനങ്ങളും ഉണർന്ന് അഞ്ച് മിനിറ്റിനുള്ളിൽ…
