Headlines

Webdesk

അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍; സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്തും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരില്‍ എത്തും. സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത്ഷാ ജമ്മു കശ്മീരില്‍ എത്തുന്നത്. ഇന്ന് ഉച്ചയോടെ അദ്ദേഹം സംസ്ഥാനത്ത് എത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം. ജമ്മുകശ്മീര്‍ രാജ്ഭവനില്‍ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരും. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ ആഭ്യന്തര മന്ത്രി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തും….

Read More

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും; തിങ്കളാഴ്ച തുറക്കില്ല

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും. ഓണത്തേോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ റേഷൻ വാങ്ങാത്തവർ ഉടൻ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധി നൽകിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതൽ(2-09-2025) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം…

Read More

നിയന്ത്രണം വിട്ട ഥാർ തൂണിലേക്ക് ഇടിച്ചുകയറി; കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

ദേശീയപാതയിൽ കഴക്കൂട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ(28) ആണ് മരിച്ചത്. യുവതിയടക്കം രണ്ടു പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിക്കുകയായിരുന്നു. തുണിലിടിച്ച് ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ അർധരാത്രിയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്നവർ ടെക്‌നോപാർക്കിലെ ജീവനക്കാരാണ്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് തൂണിലേക്ക് ഇടിച്ചു…

Read More

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര…

Read More

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത; നിര്‍മാണ പ്രവൃത്തി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം…

Read More

വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച ബൗള്‍, പശ്മിന ഷാള്‍.. ജപ്പാന്‍ പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും മോദിയുടെ സ്‌നേഹ സമ്മാനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിന് മുന്‍പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും ഭാര്യയ്ക്കും സ്‌നേഹ സമ്മനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച റാമെന്‍ ബൗളുകളും വെള്ളി കൊണ്ട് നിര്‍മിച്ച ചോപ്പ് സ്റ്റിക്കുകളുമാണ് ഷിഗേരു ഇഷിബയ്ക്ക് മോദി സമ്മാനിച്ചത്. ഇന്ത്യന്‍ കലാവൈഭവവും ജാപ്പനീസ് പാചക പാരമ്പര്യവും സംയോജിപ്പിച്ചുകൊണ്ടുള്ള സമ്മാനമാണ് ജപ്പാന്‍ പ്രദാനമന്ത്രിക്ക് മോദി നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ചന്ദ്രകാന്തക്കല്ല് കൊണ്ട് നിര്‍മിച്ച തവിട്ട് നിറത്തിലുള്ള ഒരു വലിയ ബൗളും നാല്…

Read More

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ സെപ്തംബര്‍ 01ന് തുടങ്ങും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ ഭാഗമായി മുസ്ലിംലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുക. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ-സംസ്ഥാന-ജില്ല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ്, മലബാര്‍ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് നിര്‍മ്മാണ ചുമതല. നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ച് നിര്‍ദിഷ്ട പദ്ധതി പ്രദേശം വീട് നിര്‍മ്മാണത്തിന് സജ്ജമായിട്ടുണ്ട്. മേപ്പാടി പഞ്ചായത്തില്‍…

Read More

കണ്ണപുരം സ്‌ഫോടനം : പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് അനൂപ് മാലിക് പിടിയിലായത്. സ്‌ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍…

Read More

കഴിഞ്ഞ തവണ കപ്പ് കൈവിട്ടത് മൈക്രോ സെക്കൻഡിൽ; വീയപുരത്തിന്റെ രാജകീയ തിരിച്ചുവരവ്

മൈക്രോ സെക്കന്റിന്റെ ഇടവേളയിൽ വീണ കണ്ണീരിനൊരാണ്ടിനിപ്പുറം പകരം വീട്ടി വീയപുരം ചുണ്ടൻ. 71-മത് നെഹ്റു ട്രോഫിയിൽ‌ മുത്തമിട്ട് വീയപുരം ചുണ്ടൻ. കഴിഞ്ഞതവണ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ കൈവിട്ട കപ്പ് ആണ് വില്ലേജ് ബോട്ട് ക്ലബ് കൈനകരി തിരിച്ചുപിടിച്ചത് 1986, 87 വർഷങ്ങളിൽ നെഹ്റു ട്രോഫി നേടിയ വീയപുരം, 1988നു ശേഷം മത്സര രംഗത്തു നിന്നു പിന്മാറി. 2022ൽ തിരിച്ചെത്തിയതിന് ശേഷം, കപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിന് 2025-ൽ വിരാമം. പുന്നടമക്കായലിൽ ആവേശത്തിരയിളകിയ പോരാട്ടത്തിനൊടുവിലാണ് വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ…

Read More

‘ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ല’ ; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

വരാനിരിക്കുന്ന ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ ഇലക്ഷനില്‍ അവരെ അതിന് അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വോട്ടര്‍ അധികാര്‍ യാത്രയില്‍ അണിചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനമാണ് നേരത്തെ എന്‍ഡിഎയ്ക്ക് എതിരെ ഉന്നയിച്ചത്. ബിജെപിയുടെ ലക്ഷ്യമ വോട്ട് മോഷണം…

Read More