Headlines

Webdesk

വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം; പദയാത്രയിൽ ഇന്ത്യാ സഖ്യ നേതാക്കൾ അണിനിരക്കും

ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം. പട്നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാക്കൾ അണിചേരും. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകിയ 89 ലക്ഷം പരാതികളും തള്ളിയെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. മഹാരാഷ്ട്ര കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര. വോട്ട് കൊളളയ്ക്കും വോട്ടർ…

Read More

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 51 രൂപ 50 പൈസ കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു. അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്.

Read More

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്; റഷ്യ- യുക്രൈൻ സംഘർഷ ചർ‌ച്ചയാകുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. ഇന്ത്യ- റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, റഷ്യ- യുക്രൈൻ സംഘർഷവും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിക്കും എന്നാണ് സൂചന. കഴിഞ്ഞദിവസം യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കയുടെ തീരുവയുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച ഏറെ നിർണായകമാണ്. കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ന്യായമായ വ്യാപാരം…

Read More

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ നില ​ഗുരുതരമായി തുടരുകയായിരുന്നു. തീവ്ര പരിചരണ വിഭാ​ഗത്തിൽ തുടരുകയായിരുന്നു കുഞ്ഞ്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിൽ‌ തുടരുന്നുണ്ട്. സംസ്ഥാനത്ത് എട്ട് പേരാണ് അമീബിക്…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി; 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നങ്ങളുടെ പേരിൽ ഹൈക്കോടതി നിർത്തിവയ്പിച്ച ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ കൂടിയ നിരക്കായിരിക്കും ഈടാക്കുക. കരാർ കമ്പനിയായ ജിഐപിഎല്ലിന് കൂടിയ നിരക്ക് ഈടാക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. പ്രതിവർഷം സാധാരണ നിലയിൽ നിരക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതൽ 15 രൂപ വരെ വർധിപ്പിച്ചു. കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും….

Read More

വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കും; ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബ്രിക്സ് ഉച്ചകോടിയിലേക്കാണ് ക്ഷണം. വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാൻ തന്ത്രപ്രധാനമായി മുന്നോട്ടുനീങ്ങാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. ഭീകരത അടക്കം ഉഭയ കക്ഷി പ്രാദേശിക ആഗോള വിഷയങ്ങളിൽ പൊതു നിലപാട് വികസിപ്പിക്കാനും തീരുമാനമായി. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ് പിങ്ങിനോട് പറഞ്ഞു. ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് ജയറാം രമേശ് ആരോപിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ നിശബ്ദമായി. സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണോ ന്യൂ നോര്‍മല്‍ എന്ന് ജയറാം രമേശ് ചോദിച്ചു. പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മിലുള്ള ഇന്നത്തെ കൂടിക്കാഴ്ച താഴെ പറയുന്ന സാഹചര്യത്തില്‍ വിലയിരുത്തപ്പെടണം. 2020 ജൂണില്‍, ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ചൈനീസ് ആക്രമണത്തില്‍ നമ്മുടെ ധീരരായ…

Read More

‘ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ ആരംഭിക്കും; അതിർത്തി സാഹചര്യം സമാധാനപരം’; പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈലാസ് മനസരോവർ യാത്ര പുനരാരംഭിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടി യുടെ സംഘടനത്തിനു ചൈനയെ മോദി അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി- ഷി ജിൻപിങ് കൂടിക്കാഴ്ച ആരംഭിച്ചു. ഇന്ത്യാ-ചൈനാ ബന്ധം ഊഷ്മളമാക്കിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ് 55 മിനിറ്റ് നീണ്ടു നിന്നു. അതിർത്തി സംഘർഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്….

Read More

വന്യജീവി സംഘർഷം; ‘സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങൾ കേന്ദ്രം അം​ഗീകരിച്ചില്ല’; മുഖ്യമന്ത്രി

വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും കേന്ദ്രസർക്കാർ അതൊന്നും അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകും. ഈ വസ്തുത മറച്ചു വെച്ചാണ് സംസ്ഥാന സർക്കാരിനുമേൽ കേന്ദ്രം അകാരണമായി കുറ്റം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങൾ അതിസങ്കീർണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നതാണ് ആവശ്യം. എന്നാൽ കേന്ദ്രം അതിന് തയ്യാറാകുന്നില്ല. പിന്നെയെങ്ങനെ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ വസ്തുത മറച്ചു വെച്ചാണ്…

Read More

പഞ്ചാബിൽ പ്രളയം രൂക്ഷം; 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ, കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയെത്തുടർന്ന് പഞ്ചാബിൽ പ്രളയം അതിരൂക്ഷം. സംസ്ഥാനത്തെ 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്ക്. സ്ഥിതിഗതികൾ ഗുരുതരമായതോടെ പഞ്ചാബ് സർക്കാർ അടിയന്തര കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചാബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് പ്രധാന കാരണം. ഗുർദാസ്പൂർ, ഫസിൽക, ഫിറോസ്പൂർ, കപൂർത്തല,…

Read More