Headlines

റായ്ബറേലിയിലെ ആൾക്കൂട്ടകൊല, വേണ്ടതെല്ലാം യോഗി സർക്കാർ ചെയ്യുന്നുണ്ട്; രാഹുൽ ഗാന്ധിയെ കാണാൻ വിസമ്മതിച്ച് ദളിത് യുവാവിന്റെ കുടുംബം

റായ്ബറേലിയിലെ ആൾക്കൂട്ടകൊല, രാഹുൽ ഗാന്ധിയെ കാണാൻ വിസമ്മതിച്ച് ദളിത് യുവാവിന്റെ കുടുംബം. രാഹുൽ ഗാന്ധിയെ കാണേണ്ടെന്ന് ആൾക്കൂട്ടകൊലക്കിരയായ ദളിത് യുവാവിൻ്റെ കുടുംബം പറഞ്ഞു. റായ്ബറേലിയിലെ ഹരി ഓം വാൽമീകിയുടെ കുടുംബമാണ് താല്പര്യമില്ലെന്നറിയിച്ചത്. കുടുംബത്തെ കാണാൻ രാഹുൽ റായ്ബറലിയിലെത്തിയിരുന്നു. കുടുംബത്തിന് വേണ്ടതെല്ലാം യോഗി ആദിത്യനാഥ് സർക്കാർ ചെയ്യുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി.

രാഹുൽ ഗാന്ധി ഗോ ബാക്ക് പോസ്റ്ററുകളും ഫത്തേപൂരിൽ ഉയർന്നു. നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് കുടുംബം ആരോപിച്ചു. ദളിതർക്കെതിരായ ആക്രമണങ്ങളിൽ കോൺഗ്രസ് ശബ്ദം ഉയർത്തും എന്ന് രാഹുൽഗാന്ധി അറിയിച്ചു.
പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുൽ ഗാന്ധി കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിന് പറയാനുള്ളത് താൻ കേട്ടു. കുടുംബത്തിന് ആവശ്യമായതെല്ലാം കോൺഗ്രസ് പാർട്ടി ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നീതി പാലിക്കാനും കുടുംബത്തെ ബഹുമാനിക്കാനും” രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.