Headlines

Webdesk

യാത്രക്കിടെ കെഎസ്ആർടിസി ബസിൽ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്. നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ഷമീന, പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിന് ശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. ബാഗിലുണ്ടായിരുന്ന 20 പവൻ സ്വർണമാണ് കാണാതായത്. സ്വർണം എവിടെ വെച്ച് നഷ്ടപ്പെട്ടു…

Read More

ആഗോള അയ്യപ്പ സംഗമം: സർക്കാർ- ബി ജെ പി പോര് മുറുകുന്നു

ശബരിമലയെചൊല്ലി വീണ്ടും രാഷ്ട്രീയപോര്. ദേവസ്വം വകുപ്പും സർക്കാരും ചേർന്ന് പമ്പയിൽ സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ ശബരിമല വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ ആലോചന നടന്നത് ഈ മാസം ആദ്യമായിരുന്നു. സംഗമത്തിന്റെ നടത്തിപ്പിനായി മന്ത്രിമാർ, ജനപ്രതിനിധികൾ, ഭരണതലത്തിലെ പ്രമുഖ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 1000 പേരുള്ള സംഘാടക സമിതിയും നേരത്തെ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ, ആന്ധ്ര, കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട്…

Read More

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

സപ്ലൈകോയുടെ വിറ്റുവരവിൽ വൻ കുതിപ്പ്. 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിലെ വിറ്റുവരവിലാണ് വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ് ഉണ്ടായത്. ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻപ്‌ ശരാശരി പ്രതിമാസവരുമാനം 150 കോടിയിൽ താഴെയായിരുന്നു. ഓണ വിപണിയോടനുബന്ധിച്ച് കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349…

Read More

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നും തന്നെ നോബേൽ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചെന്ന് റിപ്പോർട്ട്. എന്നാൽ വാദം തള്ളിയ മോദി, നോബേൽ പുരസ്‌കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്യുന്നത് നിരസിക്കുകയായിരുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജൂൺ 17ന് ആയിരുന്നു ഇരുവരും തമ്മിൽ നടന്ന അവസാന സംഭാഷണമെന്നും റിപ്പോർട്ടിൽ. വിഷയത്തിലെ ഭിന്നതകളാണ് അധിക തീരുവ പ്രഖ്യാപനത്തിന് കാരണമായതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ…

Read More

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികൾ ചില ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഇവിടെയൊക്കെ താങ്ങാനാകുന്ന ചികിത്സ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ ആശുപത്രികളിൽ ചിലവേറിയ ചികിത്സയിലേക്ക് മാറുന്നു. കേരളത്തെ സേവിക്കാം എന്ന താൽപര്യത്തോടെ വന്നവരല്ല ഇവർ. ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്. പണം ഇറക്കി പണം നേടാമെന്നു കരുതുന്ന പല സ്ഥാപനങ്ങളും ഇപ്പോഴുണ്ട്. അത് നല്ല സമീപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയ്ക്ക് കേരളത്തിൽ തന്നെ…

Read More

ഇന്ന് രാത്രി വൈകിയും മഴ തുടരും; നാളെ മുതല്‍ സംസ്ഥാനത്തുടനീളം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റു ജില്ലകളില്‍ ഒന്നും മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ സംസ്ഥാനത്തുടനീളം മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങൾ; സംരക്ഷണം ഒരുക്കും’; അടൂർ പ്രകാശ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങളെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോപണം ഉയർന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പാർട്ടി രാജിവെക്കാൻ ആവശ്യപ്പെട്ടു. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുമെന്നും എല്ലാവർക്കും നീതി ലഭ്യമാകണമെന്നും അടൂർ പ്രകാശ് പറഞ്ഞു. മറുഭാഗത്തു ഇരിക്കുന്നവരിലും സമാന ആരോപണം നേരിടുന്നവർ ഉണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. അതസേമയം രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാഹുൽ മാങ്കുട്ടത്തിൽ…

Read More

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ…

Read More

‘ബോംബ് പൊട്ടാനുള്ളത് കോൺഗ്രസിൽ; മുകേഷിന്റെ കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും താരതമ്യം ചെയ്യാനാവില്ല’; എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ബോംബ് പൊട്ടാനുള്ളത് കോൺഗ്രസിൽ തന്നെയെന്നും കരുതിയിരിക്കേണ്ടത് കോൺഗ്രസാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എം മുകേഷിന്റെ കേസും രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും താരതമ്യം ചെയ്യാനാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണപുരം സ്ഫോടന സംഭവത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുകളാണ് പൊട്ടിത്തെറിച്ചതെന്നും അനൂപ് മാലികിന്റെ പശ്ചാത്തലം അന്വേഷിച്ചാൽ എല്ലാം വ്യക്തമാകുമെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കമെന്ന് എംവി…

Read More

നെഹ്‌റു ട്രോഫി പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

പുന്നമടയിലെ ജലപൂരത്തിന് കൊടിയുയർത്തി മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. പിപി ചിത്തരഞ്ജൻ എംഎൽഎ രണ്ട് കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. നവകേരള സദസിൽ ലഭിച്ച നിവേദനത്തിലാണ് തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഇത്രയധികം തുക നെഹ്‌റു ട്രോഫി വള്ളം കളിക്കായി…

Read More