Headlines

Webdesk

രാഹുൽ മാങ്കൂട്ടത്തലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല, വന്നാൽ ശക്തമായ സമരം ഉണ്ടാകും’; സി കൃഷ്ണകുമാർ

ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. രാഹുൽ മാങ്കൂട്ടത്തലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല. പാലക്കാട് രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സംഘടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നത്.എം എൽ എ എന്ന നിലയിൽ ക്ലബ്‌ന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയുമെന്നും സി കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. എന്നാൽ ബിജെപിയുടെയും സിപിഐഎമ്മിന്റെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ…

Read More

പ്രസാദത്തെ ചൊല്ലി തർക്കം; ക്ഷേത്ര ജീവനക്കാരനെ 3 യുവാക്കൾ തല്ലിക്കൊന്നു

ഡൽഹയിൽ പ്രസാദത്തെ ചൊല്ലി തർക്കം. ഡൽഹിയിൽ ക്ഷേത്ര ജീവനക്കാരനെ തല്ലിക്കൊന്നു. ഡൽഹി കൽക്കാജിയിലാണ് സംഭവം. കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരൻ യോഗേന്ദ്ര സിം​ഗിനെയാണ് മൂന്ന് യുവാക്കൾ ചേർന്ന് അടിച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ക്ഷേത്ര ജീവനക്കാരൻ നിലത്ത് കിടക്കുന്നതും മൂന്ന് പേർ വടികൊണ്ട് തുടർച്ചയായി മർദ്ദിക്കുന്നതും കാണാം. ഓഗസ്റ്റ് 29 ന് വൈകുന്നേരം നടന്ന സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളെ…

Read More

ഒടുവില്‍ ആശ്വാസം; ബെംഗളൂരു ദുരന്തത്തില്‍ ആര്‍സിബിയുടെ മനസുമാറ്റിയത് നിയമനടപടി

ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വമ്പന്‍ ആഘോഷം സംഘടിപ്പിച്ചതിന് പിന്നാലെ അത് വലിയ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടെങ്കിലും യഥാസമയം മതിയായ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കാതിരുന്നത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടികള്‍ ഫ്രാഞ്ചൈസിക്ക് മേല്‍ പ്രയോഗിച്ചതോടെയാണ് ധനസഹായം 25 ലക്ഷം രൂപയാക്കാനും അത് വേഗത്തില്‍ കൈമാറാനും അധികാരികള്‍ മനസുകാണിച്ചത്. ആര്‍സിബി കെയേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന നടപടിയെ സംബന്ധിച്ച വിവരങ്ങള്‍ ഓഗസ്റ്റ് 30 നാണ്…

Read More

കണ്ണൂരിൽ വാടക വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ അനൂപ് മാലിക് എന്നയാൾക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസെടുത്തു. 2016ൽ പുഴാതിയിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്. ഒരുവർഷത്തിന്…

Read More

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

ചിങ്ങമാസത്തിലെ കല്യാണ പാര്‍ട്ടികളെ ആശങ്കപ്പെടുത്തി സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76960 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 150 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് 9620 രൂപയും നല്‍കേണ്ടതായി വരും. ഒരു പവന് 75760 രൂപയെന്ന ഓഗസ്റ്റ് എട്ടാം തിയതിയിലെ റെക്കോര്‍ഡാണ് തിരുവോണത്തിന് മുന്‍പായി സ്വര്‍ണം തിരുത്തിക്കുറിച്ചിരിക്കുന്നത് ട്രംപിന്റെ അധികത്തീരുവ പ്രാബല്യത്തിലായത് മുതല്‍ സംസ്ഥാനത്തും സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കാണാനായത്….

Read More

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് RCB

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ , മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 25 ലക്ഷം രൂപ വീതമായാണ് ഉയർത്തിയത്.ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന് പേരാണ് മരിച്ചത്. ജൂലൈ നാലിന് ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. . പൊലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറം ആളുകള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലേക്ക് എത്തിയതോടെയാണ് ആഘോഷങ്ങള്‍ ദുരന്തത്തിലേക്ക് വഴിമാറിയത്. ആര്‍സിബി, പരിപാടി നടത്താന്‍ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എ,…

Read More

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാന വ്യാപകമായി ക്ലോറിനേഷന്‍ ക്യാമ്പയിൻ തുടങ്ങി

അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങി. കിണറുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ജനകീയ പ്രതിരോധ ക്യാമ്പയിൻ തീരുമാനിച്ചത്. വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ ജ്വ​രം ചെ​റു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ മു​ഴു​വ​ന്‍ കി​ണ​റു​ക​ളി​ലും ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും ഊ​ർ​ജി​ത ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തും. കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ആ​രോ​ഗ്യ​വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന…

Read More

പത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോ​ഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ നി​ഗമനം.

Read More

ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ് അറിയിച്ചു. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എൻഎസ്എസ്…

Read More

ഷിഗെരു ഇഷിബയ്‌ക്കൊപ്പം ജപ്പാന്‍ നഗരത്തിലൂടെ അതിവേഗ ട്രെയിനില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം തുടരുന്നു. മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയും സെന്‍ഡായി നഗരത്തിലേക്ക് ഒരുമിച്ച് യാത്ര ചെയ്യുകയാണ്. ജപ്പാനിലെ അതിവേഗ ട്രെയിനിലാണ് ഇരുവരും സെന്‍ഡായ് നഗരത്തിലേക്ക് സഞ്ചരിക്കുന്നത്. സെന്‍ഡയില്‍ എത്തുന്ന മോദി പ്രധാനപ്പെട്ട സെമികണ്ടക്ടര്‍ പ്ലാന്റ്, ബുള്ളറ്റ്-ട്രെയിന്‍ കോച്ച് നിര്‍മ്മാണ സൈറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യാവസായിക സൗകര്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്നലെ നടന്ന 15മത് ഇന്തോ ജപ്പാന്‍ ഉച്ചകോടിയില്‍ അഞ്ച് പ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക സുരക്ഷ ധാരണയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി…

Read More