മുനമ്പം ഭൂമി പ്രശ്നം; സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സുന്നി സംഘടാനകൾ; അപ്പീൽ നൽകാൻ ആവശ്യപ്പെടും
മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സുന്നി സംഘടാനകൾ. നാളെ മന്ത്രി വി അബ്ദുറഹിമാനുമായി കൂടിക്കാഴ്ച്ച നടത്തും. മുനമ്പം വിഷയത്തിലെ ഹൈക്കോടതി വിധിയിൽ വഖഫ് ബോർഡിനോട് അപ്പീൽ നൽകാൻ ആവശ്യപ്പെടും. ന്യൂനപക്ഷ സമ്മേളനത്തിലും വിഷയം ഉന്നയിക്കും. ഇതുമായി ബന്ധപ്പെട്ട് സുന്നി സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്നു. നിലവിൽ സർക്കാർ ഇതുമായി മുന്നോട്ടു പോകുന്ന കാര്യങ്ങളിൽ സുന്നി സംഘടനകളെക്കൂടി പരിഗണിക്കണമെന്നും വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ മുസ്ലിം സംഘടനകളുടെ ആവശ്യങ്ങൾകൂടി പരിഗണിക്കണമെന്നും യോഗത്തിൽ പ്രധാനമായും ഉയർന്ന ആവശ്യങ്ങൾ….
