Headlines

Webdesk

നെന്മാറ സജിത വധക്കേസ്; പ്രതി ചെന്തമാരയുടെ ശിക്ഷ വിധി ഇന്ന്

പാലക്കാട് നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്തമാരയുടെ ശിക്ഷ വിധി ഇന്ന്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. അഞ്ചു മാസം നീണ്ട വിചാരണയ്ക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്നു വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്റ്റ് 31നു ചെന്താമര ക്രൂരകൃത്യം നടത്തിയത്. ആറ് വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകക്കേസിലെ വിധി വരുന്നത്. ഭാര്യയും മക്കളും തന്നെ വിട്ടുപോയതിന്…

Read More

അനന്ദു അജിയുടെ ആത്മഹത്യ; നിധീഷ് മുരളീധരനെയും ആർഎസ്എസ് നേതാക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

ആർഎസ്എസ് ശാഖക്കെതിരെ ആരോപണം ഉന്നയിച്ച് കോട്ടയം സ്വദേശി അനന്ദു അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. നിലവിൽ അസ്വഭാവിക മരണത്തിന് കേസെടുത്താണ് തമ്പാനൂർ പൊലീസ് അന്വേഷണം നടത്തുന്നത്. അനന്ദു അജി മരണത്തിന് മുൻപേ ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്ക് വിവിധ ഇടങ്ങളിൽ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന NM എന്ന ചുരുക്ക നാമം നിതീഷ് മുരളീധരനാണെന്നും വെളിപ്പെടുത്തലുണ്ട്. ഈ ദൃശ്യങ്ങളുടെ അടക്കം…

Read More

തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടപടി വേണ്ട; ജി സുധാകരൻ വിവാദങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ സിപിഐഎം

മുതിർന്ന നേതാവ് ജി സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജാഗ്രതയോടെ ഇടപെടാൻ സിപിഐഎം. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ആർക്കെതിരെയും നടപടി വേണ്ടെന്ന നിലപാടിലാണ് പാർട്ടി ജില്ലാ കമ്മിറ്റി. ജി സുധാകരനുമായി മുതിർന്ന നേതാക്കൾ ആശയവിനിമയം നടത്തും. സൈബർ ആക്രമണം അടക്കമുള്ള പരാതികളിൽ കുറ്റക്കാർക്കെതിരെ പാർട്ടി സ്വീകരിച്ച നടപടികൾ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജി സുധാകരനെ പറഞ്ഞ് മനസിലാക്കി അനുനയ ശ്രമമാണ് പാർട്ടി ലക്ഷ്യമിടുന്നത്. എച്ച് സലാം – ജി സുധാകരൻ പോരിന് താത്കാലികമായെങ്കിലും വിരാമമിടാൻ സംസ്ഥാന കമ്മറ്റിയും ഇടപെടും.പരസ്യ…

Read More

കേരള സർവകലാശാലയിൽ വീണ്ടും വിസിയുടെ പ്രതികാര നടപടി; രജിസ്ട്രാർ അനിൽ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കേരള സർവകലാശാലയിൽ വീണ്ടും വിസിയുടെ പ്രതികാര നടപടി. രജിസ്ട്രാർ അനിൽ കുമാറിനെതിരെ വിസി ഡോ. മോഹനൻ കുന്നുമ്മൽ അന്വേഷണത്തിന് ഉത്തരവിട്ടു. സസ്പെൻഷൻ കാലത്ത് അനൗദ്യോഗികമായി ഫയലുകൾ തീർപ്പാക്കിയെന്നാണ് ആരോപണം. അനധികൃതമായി 522 ഫയലുകൾ തീർപ്പാക്കി എന്ന് രജിസ്ട്രാർ ഇൻ ചാർജ് വിസിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അനിൽ കുമാർ തീർപ്പാക്കിയ ഫയലുകളുടെ വിശദവിവരങ്ങൾ അന്വേഷിക്കാൻ ജോയിൻ്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിലും അന്വേഷണം നടത്താൻ ഉത്തരവിൽ നിർദേശം. നാല് ദിവസത്തിനകം റിപ്പോർട്ട്…

Read More

‘ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി’; ഡോണൾഡ് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പായിരിക്കുമിതെന്നും ട്രംപ് വ്യക്തമാക്കി. ചൈനയെയും അതു തന്നെ ചെയ്യാൻ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. “ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ…

Read More

​ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് BJP

ബിഹാറിൽ ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 18 സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി യുടെ 101 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. രാഘോപൂരിൽ തേജസ്വി യാദവിനെതിരെ സതീഷ് കുമാർ യാദവ് സ്ഥാനാർഥി. 20 ശതമാന സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കിക്കൊണ്ടുള്ളതാണ് ബിജെപിയുടെ സ്ഥാനാർ‌ഥി പട്ടിക. ഇതിനിടെ ആർജെഡി നേതാവ് തേജസ്വിയാദവ് നാമനിർദ്ദേശപത്രിക നൽകി. മുൻ മുഖ്യമന്ത്രിമാരായ അച്ഛൻ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ആർ ജെ ഡി സിറ്റിംഗ് സീറ്റായ…

Read More

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡനം ശ്രമം; അസോസിയേറ്റ് ഡയറക്ടർക്കെതിരെ പരാതി നൽകി വേഫെറർ ഫിലിംസ്

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്ടർക്കെതിരെ നിയമ നടപടിയുമായി വേഫെറർ ഫിലിംസ്. ആരോപണത്തിന് വിധേയനായ ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ വേഫെറര്‍ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള…

Read More

ആലപ്പുഴയിൽ കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ആലപ്പുഴയിൽ കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുൽ, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയിൽ നിന്ന് സന്ദീപ് അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് നാട്ടിലെത്തിയിരുന്നത്. സുഹൃത്തുക്കളുമായി ചേർന്ന് ചില്ലറ വില്പന നടത്തുകയായിരുന്നെന്ന് പൊലീസ്. സന്ദീപിന്റെ കിടപ്പുമുറിയിൽ നിന്നാണ് ഒന്നരക്കിലോ കഞ്ചാവുമായി നാലു പേരെ പിടികൂടിയത്. സന്ദീപ് ഇന്ത്യൻ ആർമിയിൽ രാജസ്ഥാനിൽ ജോലി ചെയ്തുവരികയാണ്. ഇയാൾ നാട്ടിൽ ലീവിന് വരുമ്പോൾ ബെം​ഗളൂരുവിൽ ഇറങ്ങി…

Read More

സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത; രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും മഴ സജീവമാകാൻ സാധ്യത. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിൽ ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കുമാണ് സാധ്യത. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ ഉൾവലിഞ്ഞ കടൽ നിലവിൽ പൂർവസ്ഥിതിയിലായിട്ടുണ്ട്. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോട് കൂടിയ…

Read More

അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണ; പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചെന്ന് താലിബാൻ വക്താവ്

അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണ.വെടി നിർത്തൽ ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പ്രാബല്യത്തിൽ വന്നു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടായി. സംഘർഷത്തിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താൻ ഖത്തറിന്‍റെയും സൗദിയുടെയും മധ്യസ്ഥത തേടിയിട്ടുണ്ടെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസത്തിന് ശേഷമാണ് അഫ്ഗാൻ – പാക്…

Read More