Headlines

Webdesk

ഓണക്കാലത്ത് പൊന്ന് കുതിക്കുന്നു; ഇന്നത്തെ വിലയറിയാം

ചിങ്ങമാസത്തിലെ വിവാഹ പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിപ്പിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 75760 രൂപയായി. പണിക്കൂലി ഉള്‍പ്പെടെ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 80000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഗ്രാമിന് 65 രൂപയും വര്‍ധിച്ചു. ഗ്രാമിന് 9470 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം…

Read More

താമരശേരി ചുരത്തിൽ അപകട ഭീഷണി നിലവിൽ ഇല്ല; നിയന്ത്രണം തുടരും, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്

മണ്ണിടിച്ചിൽ ഉണ്ടായ താമരശേരി ചുരത്തിൽ നിലവിൽ അപകടഭീഷണി ഇല്ലെന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്. ഇന്ന് കൂടുതൽ പരിശോധനകൾ നടത്താനാണ് തീരുമാനം. ഭാരം കൂടിയ വാഹനങ്ങൾ കടത്തി വിടണമോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് തീരുമാനം എടുക്കും. സ്ഥലത്ത് നിയന്ത്രണം തുടരാനാണ് തീരുമാനം. മഴ ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണം അനിവാര്യമാണ്. റോഡിൽ വിള്ളലുണ്ടോ എന്ന് പരിശോധിക്കുമെന്നും മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് ആശയവിനിമയം നടത്തിയില്ലെന്ന ടി സിദ്ദിഖ് എംഎൽഎയുടെ ആരോപണങ്ങളും കളക്ടർ തള്ളി. ആശയക്കുഴപ്പം ഉണ്ടായിട്ടില്ല….

Read More

വിജയ് ഒറ്റയ്ക്ക് മത്സരിച്ചാലും നേട്ടമുണ്ടാക്കും; 2006ൽ വിജയ്കാന്ത് ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത വിജയകാന്ത്

2026 തിരഞ്ഞെടുപ്പിൽ വിജയ് നേട്ടമുണ്ടാക്കുമെന്ന് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത്. ഒറ്റയ്ക്ക് മത്സരിച്ചാലും ടിവികെ നേട്ടമുണ്ടാക്കും. 2006 ൽ വിജയ്കാന്ത് ഒറ്റയ്ക്ക് മത്സരിച്ചാണ് നേട്ടമുണ്ടാക്കിയതെന്ന് പ്രേമലത വിജയകാന്ത് പറഞ്ഞു. അതുപോലെ വിജയും നേട്ടമുണ്ടാക്കും. ഡിഎംഡികെ ഏത് മുന്നണിയിൽ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ടിവികെ മധുരൈ സമ്മേളനത്തിൽ വിജയ് വിജയകാന്തിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. 2026-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാർട്ടി നേതാക്കളും സജീവമായി പ്രചാരണം നടത്തുകയാണ്. “ക്യാപ്റ്റന്റെ രഥയാത്ര, “ജനങ്ങളെ തേടിയുള്ള ജനകീയ നേതാവ്, ക്യാപ്റ്റന്റെ…

Read More

നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ സുഹൃത്താണ് റയീസിനെ വിളിച്ച് വരുത്തിയത്. റയീസിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് ഒപ്പം പെണ്‍സുഹൃത്ത് ഇന്നലെ ഉച്ചക്ക് ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ജവഹര്‍ നഗര്‍ കോളനിയില്‍ നിന്ന് വയനാട് സ്വദേശിയായ മുഹമ്മദ് റയീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം റെയ്‌സിനെ കാറിലേക്ക് വലിച്ചുകയറ്റി കടന്നു കളയുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അന്വേഷണത്തില്‍…

Read More

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധനയുമായി ക്രൈംബ്രാഞ്ച്. അടൂരിലെ വീടുകളിലാണ് പരിശോധന. കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പത്ത് മണിയോടെയാണ് രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ അടൂരിലെത്തി രാഹുലുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. അതേസമയം, ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍…

Read More

108 ആംബുലന്‍സ് പദ്ധതി അഴിമതി: ‘GVK EMRIകമ്പനിക്ക് ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ല, സര്‍ക്കാര്‍ ഇത് മറച്ചുവച്ചു’; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

108 ആംബുലന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ഡറില്‍ പങ്കെടുത്ത യോഗ്യതയില്ലാത്ത കമ്പനിയെ സര്‍ക്കാര്‍ സംരക്ഷിച്ചു എന്ന് സൂചിപ്പിക്കുന്ന രേഖകളാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരിക്കുന്നത്. കര്‍ണാടക, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ വിലക്കിയ GVK EMRI കമ്പനിയെ ടെന്‍ഡര്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സംരക്ഷിച്ചെന്നാണ് ആക്ഷേപം. കമ്പനിക്ക് ടെന്‍ഡര്‍ നടപടി ക്രമങ്ങളില്‍ യോഗ്യതയില്ലെന്നും കമ്പനിയെ ഡീ ബാര്‍ ചെയ്‌തെന്നും തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി…

Read More

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനം തുടരുന്നു, അളകനന്ദ നദിയുടെ ജലനിരപ്പ് ഉയർന്നു

ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ് , ചമോലി ജില്ലകളിൽ മേഘവിസ്ഫോടനം. നിരവധി കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ചമോലിയിലെ ദേവാൽ മേഖല, രുദ്രപ്രയാഗിലെ ബസുകേദാർ തെഹ്സിൽ എന്നിവിടങ്ങളിൽ ആണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തിന്റെ ആഘാതം പല സ്ഥലങ്ങളിലും രൂക്ഷമായിട്ടുണ്ട്. രുദ്രപ്രയാഗ് ജില്ലയിൽ, അളകനന്ദ, മന്ദാകിനി നദികളുടെ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. ജമ്മു കാശ്മീരിൽ താവി നദിക്ക് കുറുകെയായി ബെയ്ലി പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചു. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിന്…

Read More

‘പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ജപ്പാൻ. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. 80 ശതമാനം കമ്പനികളും ഇന്ത്യയിൽ വികസിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ 75 ശതമാനം കമ്പനികളും ഇതിനകം ലാഭത്തിലാണ്. ഇന്ത്യയിൽ മൂലധനം വളരുക മാത്രമല്ല,…

Read More

വികസന സദസ് സംഘടിപ്പിക്കാനുള്ള നീക്കം: ‘ ഭരണ പരാജയം മറയ്ക്കാനുള്ള പുകമറ’ : സണ്ണി ജോസഫ്

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തട്ടിക്കൂട്ട് പരിപാടിയാണ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നത് എന്നാണ് വിമര്‍ശനം. കേരളത്തിന് ഒരു പ്രയോജനമുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം കോടികണക്കിന് രൂപ ചിലവഴിച്ച നവകേരള സദസിന്റെ അവസ്ഥ എന്താണെന്ന് ചോദിച്ചു. നവകേരള സദസിന്റെ ഭാഗമായി ഒരു പദ്ധതി പോലും കേരളത്തില്‍ നടപ്പിലായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പിരിവെടുത്തും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചും 2023ല്‍ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ചിരുന്നല്ലോ. അതിന് എത്ര…

Read More

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു

വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്‌ സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരു വാതിലുകളും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നപ്പോൾ ചാക്കോ അയൽവാസികളെ വിളിച്ച് പിൻവാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് മേരി ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു….

Read More