പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി. മോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് എന്ന ആശയം വിശ്വസിച്ചാല്‍ പിന്നെ ഒരു കുഴപ്പവുമില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ എല്ലാവരും വിശ്വാസത്തിലെടുക്കണം
മതത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ആഹ്വനം ഉയര്‍ത്തി ആസ്‌ത്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലിമെന്റില്‍ സംഘടിപ്പിച്ച മതമൈത്രി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തരൂര്‍. സമത്വത്തെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ തരൂര്‍ തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂര്‍ സംസാരിച്ചത്. എല്ലാ മതങ്ങളും ഒരുമിച്ച് ജീവിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ശക്തിയാണെന്നും എല്ലാവര്‍ക്കും വികസനമെന്ന പ്രധാനമന്ത്രിയുടെ ആശയത്തില്‍ വിശ്വസിച്ചാല്‍ പിന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും തരൂര്‍ ചോദിച്ചു.
ലോകത്ത് മതവര്‍ഗീയതയും സംഘര്‍ഷങ്ങളും നടക്കുന്നതിന് ഇടയില്‍ മത സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമയാണ് വിക്ടോറി യന്‍ പാര്‍ലിമെന്റ് മത മൈത്രി സമ്മേളനം നടത്തിയത്. കേരളത്തിലെ ശിവഗിരി മഠത്തിന്റെ സഹകരണത്തിലാണ് പരിപാടി ഒരുക്കിത്. വിക്ടോറിയ ഗവണ്മെന്റ് ചീഫ് വിപ്പിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനം പ്രധാനമന്ത്രി പ്രീമിയര്‍ ജസിന്ത് അലീന ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്നും വിവിധ മേഖലയിലെ പ്രമുഖരായ ചാണ്ടി ഉമ്മന്‍ എം എല്‍ എ, ശ്രീ ഗോകുലം ഗ്രുപ്പ് ചെയ്ര്‍മന്‍ ഗോകുലം ഗോപാലന്‍, ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെആര്‍ മനോജ്, എവി അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.