രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ചു; 20 പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ സ്വകാര്യ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പൊള്ളലേറ്റു. ജയ്‌സാൽമീറിൽ നിന്നും ജോധ്പൂറിലേക്ക് പോയ ബസ്സിനാണ് തീപിടിച്ചത്. ബസ്സ് യാത്ര ആരംഭിച്ച് 20 മിനിട്ടുകൾക്ക് ശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നതും പിന്നീട് തീ പടർന്നതും. ജോധ്പൂർ ഹൈവേയിലെ തായാത്ത് മേഖലയ്ക്ക് സമീപം ഇന്നലെയാണ് സംഭവം. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് എ സി ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇതിൽ തന്നെ 19 പേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ…

Read More

ശബരിമല സ്വർണക്കൊള്ള; മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. ഹൈദരാബാദിലേക്ക് നേരിട്ടെത്തി അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാർട്ട് ക്രിയേഷൻസിൽ നിലവിൽ നടത്തിയ പരിശോധനയിൽ…

Read More

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ തവണ കിരീടം കൈവിട്ടെങ്കിലും ഒരു മത്സരം പോലും കേരളം തോറ്റിരുന്നില്ല. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ…

Read More

‘ബന്ദികളുടെ മൃതദേഹം വിട്ട് നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നു; സഹായം നിർത്തിവെയ്ക്കും’; ഇസ്രയേൽ

ഗസ്സ സമാധാന ചർച്ചകൾ വഴിമുട്ടുന്നു. ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നുവെന്ന് ഇസ്രയേൽ. റാഫ അതിർത്തി തുറക്കില്ലെന്നും സഹായം നിർത്തിവെയ്ക്കുമെന്നും ഇസ്രയേൽ അറിയിച്ചു. 28 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഹമാസ് തിരികെ നൽകിയത്. അതിനിടെ ഗാസയിൽ, വീണ്ടും ഇസ്രയേൽ ആക്രമമുണ്ടായെന്ന് റിപ്പോർട്ട്. സൈന്യം പിൻവാങ്ങിയ സ്ഥലത്തേക്ക് കടന്ന 9 പേർ ഇസ്രയേൽ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അടിയന്തര മെഡിക്കൽ, ഭക്ഷണ സഹായം നിർത്തരുതെന്ന് യുഎൻ ആവശ്യപ്പെട്ടു. ബുധനാഴ്ച മുതൽ ഗാസ മുനമ്പിലേക്ക്…

Read More

സ്കൂളിലെ ഹിജാബ് വിവാദം; ‘മന്ത്രിയുടെ നിലപാട് ആശങ്കാജനകം; പരിഹരിച്ച വിഷയം വീണ്ടും കുത്തിപ്പൊക്കി’; സീറോ മലബാർ സഭ

എറണാകുളം പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ സീറോ മലബാർ സഭ. സ്കൂളിലെ വിഷയത്തിൽ കോടതി തീരുമാനം നൽകിയതാണ്. വിഷയത്തിന് ഒരു പരിഹാരം ഉണ്ടായതിന് ശേഷമുള്ള മന്ത്രിയുടെ ഈ നിലപാട് ആശങ്കാജനകമെന്നും സിറോ മലബാർ സഭ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ മന്ത്രിക്ക് അവകാശമില്ല. ഇരു കൂട്ടരും രമ്യമായി പരിഹരിച്ച വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വർഗീയശക്തികൾക്ക് വിളയാടാൻ പാകത്തിന് ഇട്ടു കൊടുത്ത വിവേക ശൂന്യത മന്ത്രിക്ക് ഉണ്ടാകാൻ പാടില്ല. വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട…

Read More

മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മധ്യ-തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍കടലിലെ ചക്രവാദ ചുഴിയും അറബിക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് മഴ ശക്തമാക്കാനുള്ള കാരണം. മറ്റന്നാള്‍ വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടുത്തത്തിന് വിലക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ താരതമ്യേനെ മഴ കുറയാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 30…

Read More