‘2 ലക്ഷം ഞങ്ങൾക്ക് ഒന്നിനും തികയില്ല, കുട്ടിയുടെ കൈ വച്ചെങ്കിലേ ഇനി ആശ്വാസമാകൂ’; പാലക്കാട്ടെ 9 കാരിയുടെ അമ്മ പ്രസീത
പാലക്കാട് പല്ലശ്ശനയിൽ ഒൻപത് വയസ്സുകാരി വിനോദിനിയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ആശ്വാസമായില്ലെന്ന് അമ്മ പ്രസീത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം ഒന്നും ഞങ്ങൾക്ക് ഒന്നിനും തികയില്ല, കുട്ടിയുടെ കൈ വച്ചെങ്കിലേ ഇനി ആശ്വാസമാകൂ. സർക്കാർ ഈ സഹായത്തിൽ മാത്രം ഞങ്ങളെ ഒതുക്കരുതെന്നും തങ്ങളെ മറക്കരുതെന്നും അമ്മ പ്രസീത പറഞ്ഞു. നിലവിൽ പ്രഖ്യാപിച്ച പണം ഒന്നിനും തികയില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് വാങ്ങി പോയാലും വീണ്ടും ഇങ്ങോട്ട് തന്നെയാണ് ഞങ്ങൾ വരേണ്ടത്. വാടക വീട്ടിലാണ്…
