Headlines

Webdesk

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മർദനം

മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിന് മർദ്ദനമേറ്റു. പാസ്റ്ററിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മലയാളിയായ പാസ്റ്റർ ബോവാസ് ഡാനിയേലിനാണ് മർദനമേറ്റത്. പ്രാർത്ഥനക്കെത്തിയ ഗർഭിണിയായ യുവതിയെയടക്കം ആക്രമിച്ചു. ആക്രമണത്തിന് പിന്നിൽ ബജ്റംഗ് ദൾ പ്രവർത്തകരാണെന്ന് പാസ്റ്റർ ആരോപിച്ചു. മുഖത്തടിച്ചെന്നും വടി കൊണ്ട് മര്‍ദിച്ചുവെന്നുമാണ് ഇവര്‍ പറയുന്നത്. പൊലീസ് ഉടൻ എത്തിയതുകൊണ്ടാണ് ജീവൻ ലഭിച്ചതെന്നാണ് പാസ്റ്റർ…

Read More

ആലപ്പുഴ ഷാൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിം കോടതി

ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ്…

Read More

‘നമ്മുടെ ആളുകളെ സഹായിച്ചിട്ട് പണം തിരിച്ചടച്ചില്ല’; ബിജെപിയെ വെട്ടിലാക്കി തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ്

ബിജെപിയെ വെട്ടിലാക്കി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കോർപ്പറേഷൻ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ്. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും, വായ്പയെടുത്തവർ പല സമയം പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കിയെന്നും ആത്മഹത്യാകുറിപ്പിലുണ്ട്. എല്ലാ സംഘങ്ങളിലും ഉള്ളതുപോലെ ഇപ്പോൾ പ്രതിസന്ധിയുണ്ട്. ഇതുവരെ എഫ്‌ഡി കൊടുക്കേണ്ട എല്ലാവർക്കും കൊടുത്തു. നേരത്തെ പോലെ ചിട്ടിയുള്ള ദിവസ വരുമാനം ഇല്ലാതെയായി. എഫ്‌ഡിയുള്ള ആളുകൾ അവരുടെ പണത്തിൽ കാലതാമസം തരാതെ ആവശ്യത്തിലധികം സമ്മർദ്ദം നൽകുന്നു. നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു…

Read More

‘ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത, വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും’; കുമ്മനം രാജശേഖരൻ

ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത ഒരുപാടുണ്ടെന്നും, അതുകൊണ്ടാണ് അയ്യപ്പഭക്തർ ബഹിഷ്കരിച്ചതെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഇരുമുടി കെട്ടുമായി പോയ ഒരാൾക്കും സംഘമത്തിൽ പ്രവേശിക്കാനായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. പന്തളത്തെ സമ്മേളനം വിശ്വാസികളുടെ സമ്മേളനമാണ്. വിശ്വാസം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എന്നാൽ ശബരിമല ഹിന്ദു ക്ഷേത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ശബരിമലയെ തുരങ്കംവയ്ക്കാനുള്ള നീക്കമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ശബരിമലയിൽ ഒരു…

Read More

SAP ക്യാമ്പിലെ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് DIG യുടെ റിപ്പോർട്ട്

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡ‍ിഐജിയുടെ റിപ്പോർട്ട്. കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്‌ ഡ‍ിഐജി അരുൾ ബി കൃഷ്ണ ബറ്റാലിയൻ എഡിജിപിക്ക് കൈമാറി. ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ല. ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതം. ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു. കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നു. ആത്മഹത്യാശ്രമ…

Read More

‘അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധി’; കേന്ദ്രസർക്കാരിനും സൗദി ഭരണ കൂടത്തിനും നന്ദി; നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയാണ് ഉണ്ടായതെന്ന് നിയമസഹായ സമിതി. അടുത്ത മെയ് മാസത്തോടെ പുറത്തിറങ്ങാമെന്നാണ് പ്രതീക്ഷയെന്ന് നിയമസഹായ സമിതി. അബ്ദുൽ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സൗദി സുപ്രീംകോടതി തള്ളിയിരുന്നു. കേന്ദ്രസർക്കാരിനും സൗദി ഭരണകൂടത്തിനും നിയമസഹായസമിതി നന്ദി പറഞ്ഞു. കെ. സുരേഷ്, കെ.കെ ആലിക്കുട്ടി, ഗിരീഷ് എന്നിവർ ആണ് മാധ്യമങ്ങളേ കണ്ടത്. അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളുകയായിരുന്നു. നേരത്തെ…

Read More

റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ചു. ഇന്ന് 82,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 10,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില 80,000 പിന്നിട്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി…

Read More

ചട്ടങ്ങൾ മറികടന്ന് വി സി; കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് മോഹനൻ കുന്നുമ്മൽ

കേരള സർവകലാശാലയിൽ സെനറ്റ് യോഗം വിളിച്ച് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. നവംബർ ഒന്നിനാണ് യോഗം വിളിച്ചത്. ഗവർണർ യോഗത്തിൽ പങ്കെടുക്കും. സർവകലാശാല ചട്ടങ്ങൾ മറികടന്നാണ് വിസി സെനറ്റ് യോ​ഗം വിളിച്ചത്. നാല് മാസത്തിൽ സെനറ്റ് യോഗം ചേരണമെന്ന ചട്ടം മറികടന്നു. കേരള സർവകലാശാലയിൽ സെനറ്റ് യോഗം അവസാനം ചേർന്നത് ജൂൺ 17നാണ്. അടുത്ത സെനറ്റ് ചേരേണ്ടത് ഒക്ടോബർ 16നുള്ളിൽ ആണ്. ഗവർണർക്ക് പങ്കെടുക്കേണ്ടതിനാൽ നവംബറിലേക്ക് മാറ്റിയെന്ന് വിശദീകരണം. വിസിയും സിൻഡിക്കേറ്റും തമ്മിൽ അഭിപ്രായ ഭിന്നതകൾ…

Read More

‘GST പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; ലോട്ടറി വില കൂട്ടില്ല’; ധനമന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും…

Read More

വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പ്; ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് തടയാൻ CPIM

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് തടയാൻ സിപിഐഎം നീക്കം. സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വിസിയ്ക്ക് സിപിഐഎം എംഎൽഎമാർ കത്ത് അയച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഐബി സതീഷ്, സച്ചിൻ ദേവ് എന്നിവരാണ് കത്ത് അയച്ചത്. സുപ്രിംകോടതിയിലെ ചെലവായ തുക സർവകലാശാല നൽകണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സാങ്കേതിക സർവ്വകലാശാലകളോടാണ് ആവശ്യപ്പെട്ടത്. ചെലവ് ആവശ്യപ്പെട്ട രാജ്ഭവൻ്റെ കത്ത് ട്വന്റിഫോറാണ് പുറത്ത് വിട്ടത്. രണ്ട് സർവകലാശാലകളും 5.5…

Read More