Headlines

Webdesk

‘ഭക്തരെങ്ങനെ ആകണമെന്ന ഗീതാ ക്ലാസ് നമ്മുക്ക് തരേണ്ട,പിണറായി വിജയന്‍ കണ്ണാടി നോക്കി സ്വയം പഠിക്കൂ’; പന്തളത്തെ ബദല്‍ സംഗമത്തില്‍ കെ അണ്ണാമലൈ

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ശബരിമല സംരക്ഷണ സംഗമത്തില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഉദ്ഘാടന പ്രസംഗം. ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ തങ്ങള്‍ക്ക് ക്ലാസെടുത്ത് തരേണ്ടെന്നും കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതിയെന്നും കെ അണ്ണാമലൈ പറഞ്ഞു. അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. 2018ല്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ്…

Read More

റൺമഴയ്ക്ക് പിന്നാലെ ട്രോൾ മഴയായി ഇന്ത്യ പാക് സൂപ്പർഫോർ പോരാട്ടം

ഏഷ്യ കപ്പ് സൂപ്പർഫോർ ആദ്യ പോരാട്ടത്തിൽ പരിഹാസ്യരായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. ടോസിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൈ കൊടുക്കാതെ അവഗണിച്ചതിന് പിന്നാലെ കളത്തിലെ പെരുമാറ്റവും പരിഹാസ്യരായി മാറുന്നതിന് കാരണമായി. ഇന്ത്യയെ പ്രകോപിപ്പിച്ചുള്ള പാക്ക് താരങ്ങളുടെ സെലിബ്രേഷനുകളും മത്സരം തോറ്റതോടെ ട്രോൾ ആയി മാറി. ഗ്രൂപ്പ് ഘട്ട മത്സരത്തിന് പുറമെ സൂപ്പർ ഫോർ മത്സരത്തിലും കൈ കൊടുക്കാതെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പാക്ക് വധം ആട്ടക്കഥയുടെ രണ്ടാം അധ്യായത്തിന് തുടക്കമിട്ടത്. ഇന്ത്യ തിരിഞ്ഞു…

Read More

മോഹൻലാൽ അങ്ങേയറ്റം ജെനുവിനായൊരു നടൻ ; സെൽവരാഘവൻ

‘മോഹൻലാൽ അങ്ങേയറ്റം ജെനുവിനോടെയൊരു നടനെന്ന്’ തമിഴ് സംവിധായകനും നടനുമായ സെൽവരാഘവൻ. മോഹൻലാലിൻറെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു സെൽവരാഘവൻ. അദ്ദേഹം മലയാളത്തിലേയ്ക്ക് അഭിനേതാവ് ആയി അരങ്ങേറ്റം കുറിക്കുന്ന ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യുടെ പ്രമോഷണൽ പ്രെസ്സ്മീറ്റിലാണ് സെൽവരാഘവന്റെ വാക്കുകൾ. “മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയത് നമ്മൾ എല്ലാവർക്കും ഒരു മനോഹര നിമിഷമാണ്. തെന്നിന്ത്യയ്ക്ക് മൊത്തത്തിൽ തന്നെ അങ്ങനെയാണ്. അദ്ദേഹത്തിന്റെ അനേകം ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അങ്ങേയറ്റം ജെനുവിനായ നടനാണ് മോഹൻലാൽ. അതും…

Read More

മലപ്പുറത്ത് സ്വകാര്യ ബസിൽ യാത്രചെയ്ത വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. നിറമരുതൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ വാക്കാട് സ്വദേശി ഷഹനാസിനാണ് അപകടത്തില്‍ വിരല്‍ നഷ്ടമായത്. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ബേസിൽ യാത്രചെയ്യവെയായിരുന്നു അപകടം. ഷഹനാസ് സഞ്ചരിച്ചിരുന്ന ബസും എതിരെ വന്ന ബസും തമ്മിൽ ഉരസുകയും സൈഡിലെ കമ്പി പിടിച്ച് നിന്നിരുന്ന ഷഹനാസിൻ്റെ വിരൽ ബസുകൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു.പരുക്കേറ്റ ഷഹനാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍…

Read More

കൊല്ലം തേവലക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം തേവലക്കര അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനമാണ് പൂർണമായും കത്തിനശിച്ചത്. കാറിൽനിന്ന് തീയും പുകയും ഉയർന്നയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. യാത്രക്കാരുമായി പോവുകയായിരുന്ന കാറിൻ്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കി നിർത്തി. കാറിലുണ്ടായിരുന്നവർ വേഗത്തിൽ പുറത്തിറങ്ങി മാറിനിന്നതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായി. തീ വളരെ വേഗത്തിൽ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പ്രാഥമിക നിഗമനം…

Read More

‘158 കോടി കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’; മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാര്‍

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്‍കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത് കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍…

Read More

അവതാരകൻ രാജേഷ് കേശവിനെ തുടർ ചികിത്സയ്ക്കായി വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റി

പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസ് വഴിയാണ് വെല്ലൂരിലേക്ക് മാറ്റിയത്. ഒരു പരിപാടിക്കിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ രാജേഷ് കേശവ് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നിലവിൽ ന്യൂറോ റിഹാബിലിറ്റേഷൻ ചികിത്സ നൽകുന്നതിനായാണ് അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. രാജേഷിന്റെ ചികിത്സയ്ക്കായി എയർ ആംബുലൻസ് ഒരുക്കാൻ മുൻകൈയെടുത്ത നടൻ സുരേഷ് ഗോപി, വ്യവസായി യൂസഫ് അലി, വേഫേറർ, എസ്.കെ.എൻ എന്നിവർക്ക്…

Read More

ഡൽഹി കലാപക്കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ നോട്ടീസ്

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. 2020 മുതൽ വിചാരണ കൂടാതെ തടവിൽ കഴിയുന്ന ഈ പ്രതികളുടെ ഹർജിയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഈ കേസ് ഒക്ടോബർ 7-ന് വീണ്ടും പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനും (CAA) ദേശീയ പൗരത്വ രജിസ്റ്ററിനും (NRC) എതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ്…

Read More

സാക്ഷിമൊഴികൾ ഇല്ല; കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച കേസിൽ മുൻ SHO അനിൽകുമാറിന് ആശ്വാസം

കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ചിട്ട കേസിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ആശ്വാസം. ജാമ്യമില്ല വകുപ്പുകൾ നിലനിൽക്കില്ലെന്ന് തിരുവനന്തപുരം ഫാസ്റ്റ്ട്രാക്ക് കോടതി വ്യക്തമാക്കി. എസ്എച്ച് ഒയുടെ വാഹനം തന്നെയാണ് വയോധികനെ ഇടിച്ചിട്ടത് എന്നതിന് തെളിവുകൾ ഇല്ല. സംഭവത്തിൽ സാക്ഷി മൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്നും പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3 കണ്ടെത്തി. സംഭവത്തിൽ ദക്ഷിണ മേഖല ഐ ജി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.കിളിമാനൂർ പൊലീസ്…

Read More

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം തടവ്

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊല്ലം സ്വദേശി പ്രവീണിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ഈ സുപ്രധാന വിധി. ജീവപര്യന്തം കൂടാതെ ഒരു ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. 2022 മാർച്ച് 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീരണകാവ് സ്വദേശിയായ ഗായത്രിയെ ഹോട്ടൽ മുറിയിൽ വെച്ച് ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ…

Read More