200 കോടി തട്ടിപ്പ് കേസ്; ജാക്വലിൻ ഫെർണാണ്ടസിന്റെ ഹർജി സുപ്രീംകോടതി തള്ളി, നിയമനടപടികൾ നേരിടണം
200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് കനത്ത തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളിയിരിക്കുകയാണ്. ഡൽഹി ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഈ നടപടിയോടെ ജാക്വലിൻ കേസിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. സുകേഷ് ചന്ദ്രശേഖരൻ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ജാക്വലിനെ പ്രതിചേർത്തത്. തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും സുകേഷിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു…
