Headlines

മന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ട സംഭവം; ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തൽ. പത്തനംതിട്ട ഇലന്തൂർ സ്വദേശി മാത്യു തോമസിനെതിരെ കേസെടുത്തു. വൈദ്യ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇന്നലെ രാത്രി വാമനപുരത്ത് വെച്ചാണ് ധനമന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മന്ത്രിയുടെ വാഹനത്തിൽ ഇടിച്ച കാർ ടാറ്റ നെക്സോൺ ഇ വി കാർ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.

മറ്റൊരു കാറില്‍ ഇടിച്ച് എതിര്‍ ഭാഗത്ത് വന്ന മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മന്ത്രിയടക്കമുള്ളവര്‍ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ ജി സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. കാറോടിച്ചിരുന്ന മാത്യു തോമസിനെതിരെ വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്നലെ വിട്ടയച്ചിരുന്നു.