രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതില്‍ നിലപാട് മാറ്റി വി ശിവന്‍കുട്ടി; കുട്ടികള്‍ക്ക് മാതൃകയാകേണ്ട വേദികളില്‍ ആരോപണ വിധേയര്‍ സ്വയമേവ വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്ന് മന്ത്രി
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടത്തിലെ വിശദീകരണത്തില്‍ മലക്കം മറിഞ്ഞ് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാര്‍ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയില്‍ എത്തിയത് ഉണ്ടാക്കുന്ന…
