ജിഎസ്‍ടി ഇളവിന്‍റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കുക 22ന് ശേഷം, വിപണിയിൽ നേരിട്ട് ഇടപെടില്ല; ജിഎസ്‍ടി ചീഫ് കമ്മീഷണർ
കൊച്ചി: ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‍ടി ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട്. കേന്ദ്ര ജിഎസ്‍ടിയിലെയും കേരള ജിഎസ്‍ടിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കാനായി ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിനായി വിപണിയിൽ നേരിട്ട് ഇടപെടില്ലെന്നും സെൻട്രൽ ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി. ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. നികുതി ദായകരെ വിശ്വാസത്തിൽ എടുത്താണ് പുതിയ മാറ്റങ്ങൾ…
