Headlines

ബോഡി ഷേമിംഗ് ചെയ്തില്ല, ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു; ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ് കാർത്തിക്. താൻ ബോഡി ഷേമിംഗ് ചെയ്തില്ലെന്നും തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആർഎസ് കാർത്തിക് പറയുന്നു. തൻ്റെ ചോദ്യം നടിയെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിച്ച് വീഡിയോ പുറത്ത് വിട്ടു. ‌‌‌എല്ലാവരും നടിക്ക് പിന്തുണ നൽകുന്നു. മനഃപൂർവ്വം ആയിരുന്നില്ല ഇതെന്നും യൂട്യൂബർ വീഡിയോയിൽ വിശ​ദീകരിക്കുന്നു.

നേരത്തെ നടിയോ മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബർ വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് ഖേദ പ്രകടനവുമായി യൂട്യൂബർ രം​ഗത്തെത്തിയത്. വാർത്താ സമ്മേളനത്തിനിടെ നടിയുടെ ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് വിവാദത്തിനിടയായത്. ചോദ്യത്തോട് നടി ​ഗൗരി കിഷൻ രൂക്ഷമായാണ് പ്രതികരിച്ചിരുന്നത്. അദേഴ്സ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

സിനിമയെ കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യം പോലും ഉന്നയിച്ചില്ല. ഒരു നടനോടാണെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുമോ എന്നും ഗൗരി കിഷൻ ചോദിച്ചു. എന്നാൽ ചോദ്യത്തെ യൂട്യൂബർ ന്യായീകരിച്ചു. ഗൗരിയെ പിന്തുണച്ച് ഗായിക ചിന്മയി ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തി. ആരാണെങ്കിലും എവിടെയാണെങ്കിലും ബോഡി ഷേമിങ് ചെയ്യുന്നത് തെറ്റാണെന്നും ഗൗരിക്കൊപ്പമെന്നും അമ്മ സംഘടന വ്യക്തമാക്കി.