പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ
ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിൽ ആർഎസ്എസ് ഗണഗീതം വീണ്ടും പ്രത്യക്ഷപ്പെട്ടു. എറണാകുളം -ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയ സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ ഗാനം പാടുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. നേരത്തെ സംഭവം വിവാദമായതിനെ തുടർന്ന് പോസ്റ്റ് ചെയ്ത വീഡിയോ റെയിൽവേ പിൻവലിച്ചിരുന്നു. ഗണഗീതത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ഭരണഘടനയെ തൊട്ടു…
