Headlines

Webdesk

ബി ജെ പി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും; ഉത്തരവ് പുറത്ത്

തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. കന്റോൺമെന്റ് എ സി പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. പൂജപ്പുര സി ഐ, എസ് ഐ എന്നിവർ ടീമിൽ ഉണ്ട്. അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവായി. അനിൽകുമാറിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി വി ശിവൻ കുട്ടി ആവശ്യപെട്ടിരുന്നു. അനിലിന്റെ മരണത്തിൽ രാജീവ് ചന്ദ്രശേഖരനടക്കമുള്ള ബി ജെ പി നേതാക്കൾക്ക് പങ്കുണ്ടെന്നും…

Read More

‘രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്നത്, ഷാഫിയാണ് രാഹുലിന്റെ ഹെഡ്‌മാഷ്’; ഇ എൻ സുരേഷ് ബാബു

രാഹുൽ മാങ്കൂട്ടത്തിൽ ഒരു യോഗ്യതയും ഇല്ലാത്ത നേതാവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. മുകേഷ് എം എൽ എക്കെതിരെയുള്ള വിവാദങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധം തീർക്കുന്ന ശ്രമം അംഗീകരിക്കാൻ ആവില്ല. അത്‌ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. മുകേഷ് സിനിമ മേഖലയിൽ നിന്ന് പാർട്ടിക്ക് ഒപ്പം കൂടിയ ആളാണ്‌. രാഹുൽ പാർട്ടി പ്രവർത്തകനാണ്. രാഹുലിനെതീരെ ഉയർന്ന ആരോപണങ്ങൾ അല്ല മുകേഷിനെതിരെ ഉയർന്നത്. രാജി വെക്കുന്നത് വരെ പ്രധിഷേധിക്കും….

Read More

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. സ്വന്തം നിലയിൽ രാജി സമർപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സ്വയം രാജിവച്ചതാണെന്ന് അപ്പച്ചൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ‍ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി…

Read More

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. സുപ്രധാന തീരുമാനവുമായി ഹൈക്കോടതി.നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കാൻ NHAI യ്ക്ക് നിർദേശം നൽകിയ ഹൈക്കോടതി ഹർജി ഇ മാസം 30 ന് വീണ്ടും പരിഗണിക്കും. ഇന്നലെ മുരിങ്ങൂർ അമ്പലൂർ മേഖലയിൽ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ കോടതിയെ അറിയിച്ചു. ബ്ലോക്കിന്റെ സമയം കുറഞ്ഞോയെന്ന കോടതിയുടെ ചോദ്യത്തിന് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ മറുപടി നൽകി. സുരക്ഷാപ്രശ്നങ്ങളെ ലഘൂകരിച്ച് കാണാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ…

Read More

CPI സംസ്ഥാന എക്സിക്യൂട്ടീവിനെ ഒക്ടോബർ 1 ന് തിരഞ്ഞെടുക്കും

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ അടുത്തമാസം ഒന്നിന് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പുകൾക്കായി അടുത്ത ബുധനാഴ്ച സംസ്ഥാന കൗൺസിൽ വിളിച്ചു. രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി. സുനീർ തുടർന്നേക്കും. രണ്ടാമത്തെ ഒഴിവിലേക്ക് കൊല്ലത്ത് നിന്നുള്ള ആർ.രാജേന്ദ്രൻ, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ എത്തുമെന്നും സൂചനയുണ്ട്. ആലപ്പുഴയിൽ വെച്ചുനടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേയും സംസ്ഥാന കൗൺസിലിനെയുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.

Read More

MSC എൽസ 3 കപ്പൽ അപകടം; സെക്യൂരിറ്റി ഡെപ്പോസിറ്റായി കമ്പനി 1227.62 കോടി കെട്ടിവെക്കണം, ഹൈക്കോടതി നിർദേശം

എം.എസ്.സി എല്‍സ 3 കപ്പൽ അപകടത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. സെക്യൂരിറ്റി ഡെപ്പോസിറ്റായി കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവയ്ക്കാൻ നിർദേശം. എം.എസ്.സി അക്വിറ്റേറ്റ കപ്പലിൻ്റെ അറസ്റ്റ് പിന്‍വലിക്കുന്നതില്‍ തുക കെട്ടിവച്ച ശേഷം തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് 9531 കോടി രൂപ കെട്ടിവെക്കണമെന്നായിരുന്നു നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്. ഇത്രയും വലിയ തുക കെട്ടിവെക്കാൻ ആവില്ലെന്ന് എം.എസ്.സി കമ്പനി കോടതിയെ അറിയിച്ചു. എത്ര തുക കെട്ടിവെക്കാനാകുമെന്ന് കോടതി…

Read More

കൊച്ചിയിൽ പിടിച്ച ഫസ്റ്റ് ഓണർ വാഹനം മൂവാറ്റുപുഴ സ്വദേശിയുടേത്? അടിമുടി ദുരൂഹതയെന്ന് കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കൊച്ചി കുണ്ടന്നൂരിൽ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഫസ്റ്റ് ഓണർ ലാൻഡ് ക്രൂയിസർ വാഹനം മലയാളിയുടേതെന്ന് സംശയം. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ മേൽവിലാസത്തിലെന്ന് കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മാഹിന് കസ്റ്റംസ് സമൻസ് നൽകി. വ്യാജ മേൽവിലാസം നൽകി വാഹനം ഇറക്കിയത് മൂവാറ്റുപുഴ സ്വദേശിയെന്നാണ് സംശയം. രണ്ടാഴ്ച മുമ്പാണ് ലാൻഡ് ക്രൂയിസർ കുണ്ടന്നൂരിലെ വർക്ക് ഷോപ്പിലേക്ക് എത്തിച്ചത്. ഇവിടെ എത്തിച്ച് നിറം മാറ്റാനായിരുന്നു നീക്കം. ഫസ്റ്റ് ഓണർ…

Read More

ടോൾ വിലക്ക് നീക്കുമോ? പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചേക്കും. കർശന ഉപാധികളോടെ ആയിരിക്കും ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. നടപടികൾ തൃപ്തികരമാണെങ്കിൽ ടോൾ വിലക്ക് നീക്കും. കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയിൽ ടോൾ വിലക്ക് ഏർപ്പെടുത്തിയിട്ട്. അതേസമയം, ഗതാഗതക്കുരുക്ക്…

Read More

‘ബിന്ദുവിനെ ഞാൻ കൊന്നു’; ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ

ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു ഇയാൾ. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനെയും താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ വെളിപ്പെടുത്തിയത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമാണ്, അടുത്തേക്ക് പോയി തടയുന്നില്ല, മൂക്കു പൊത്തി വേണം പോകാൻ’; സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്

രാഹുൽ മാങ്കൂട്ടത്തിൽ ദുർഗന്ധമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. കോൺഗ്രസ്‌ നേതാക്കൾ എന്ത് കൊണ്ടാണ് രാഹുലിനെ എഴുന്നെള്ളിച്ചു നടക്കുന്നത്. കോൺഗ്രസ്‌ ജനങ്ങളോട് മറുപടി പറയണമെന്നും സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്‌ നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധം ഉണ്ടാകും. കോൺഗ്രസ്‌ വനിതാ നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒരു വിലയും കല്പിച്ചില്ല. രാഹുലിനെ ഒഴുവാക്കാത്തത്തിൽ കോൺഗ്രസിന് പേടിയാണ്. ഒഴിവാക്കിയാൽ രാഹുൽ എന്തെങ്കിലും പറയുമോ എന്നാണ് പേടി. ദുർഗന്ധത്തിന്റെ അടുത്തേക്ക് പോയി തടയുന്നില്ല. മൂക്കു…

Read More