ഒ പി ബഹിഷ്കരിക്കും; മെഡി. കോളജ് ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ തുടരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് ഒപി ബഹിഷ്കരിക്കും. വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ബഹിഷ്കരിക്കും. കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു,തുടങ്ങിയ അടിയന്തിര ചികിത്സകൾ മുടക്കമില്ലാതെ നടക്കും. അത്യാഹിതമല്ലാത്ത ശസ്ത്രക്രിയകൾ മുടങ്ങും. മന്ത്രിയുമായി ചർച്ച നടന്നെങ്കിലും സമവായത്തിലെത്തിൽ എത്താത്ത സാഹചര്യത്തിലാണ് സമരം തുടരുന്നത്. നവംബർ 21, 29 തീയതികളിലും ഡോക്ടേഴ്സ് ഒപി ബഹ്ഷകരിക്കും. നേരത്തെ ഒക്ടോബർ 20,28, നവംബർ അഞ്ച് തീയതികളും മെഡിക്കൽ കോളജ് ഡോക്ടർമാർ…
